LATEST NEWS
Loading latest news...

കണ്ണൂര്‍ - തോട്ടട - തലശേരി റൂട്ടില്‍ സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി

കണ്ണൂർ : കണ്ണൂർ - തലശേരി റൂട്ടില്‍ ഇന്ന് രാവിലെ മുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്ക് സമരം തുടങ്ങി. നടാല്‍ ദേശീയപാത 66 ലേക്കുള്ള പ്രവേശനം തടഞ്ഞതിനെ തുടർന്നാണ് സമരം ദേശീയ പാത നിർമ്മാണത്തിനായി ബസുകള്‍ ഇന്നലെ വഴിതിരിച്ചുവിട്ടിരുന്നു.

വഴി തിരിച്ച റൂട്ടു വഴി ചുറ്റി വളഞ്ഞ് സർവീസ് നടത്താനാവില്ലെന്ന് ബസ് തൊഴിലാളികളും ഉടമകളും അറിയിച്ചു. അടിപ്പാത വിഷയത്തില്‍ നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചു റോഡ് പ്രവൃത്തി തടയുമെന്ന് പ്രദേശവാസികള്‍ അറിയിച്ചു.

Related tags: Latest News, Kannur,