LATEST NEWS
Loading latest news...

രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്; വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

● ഗുരുതര ലൈംഗിക ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്. വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. പ്രതികളുടെ ശബ്ദരേഖയിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരുള്ളതിനാലാണ് വീണ്ടും വിളിപ്പിച്ചത്. ചോദ്യം ചെയ്യലിനായി ശനിയാഴ്ച ഹാജരാകാൻ നോട്ടീസ് നൽകി. കേസിൽ അന്വേഷണം അവസാനഘട്ടത്തിലാണ്.

യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റാകാൻ രാഹുൽ മാങ്കൂട്ടത്തിലും സംഘവും ചേർന്ന് വ്യാജ ഐഡി കാർഡുകളുണ്ടാക്കി സംഘടനാ തെരഞ്ഞെടുപ്പ്‌ അട്ടിമറിച്ചുവെന്നാണ് കേസ്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റിന്റെ നേതൃത്വത്തിലാണ് അന്വേഷണം. നേരത്തെ കേസ് അന്വേഷിച്ചിരുന്ന തിരുവനന്തപുരം മ്യൂസിയം പൊലീസ് രാഹുലിനെ ചോദ്യം ചെയ്തിരുന്നു. സി.ആർ കാർഡ് ആപ്പ് ഉപയോഗിച്ച് യൂത്ത് കോൺഗ്രസ്സ് തിരഞ്ഞെടുപ്പിൽ എ ഗ്രൂപ്പ് സ്ഥാനാർഥിയെ വിജയിപ്പിക്കാൻ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചെന്നായിരുന്നു
മ്യൂസിയം പൊലീസെടുത്ത കേസ്.

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ വ്യാപകമായി നിർമിച്ചെന്ന കണ്ടെത്തിയതിനെ തുടർന്നാണ് നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതിരുന്നു. രാഹുലിന്റെ സുഹൃത്തും സന്തത സഹചാരിയുമായ ഫെനി നൈനാൻ ഉൾപ്പടെയുള്ളവരെ പ്രതിചേർത്തിരുന്നു. പ്രതികൾക്ക് കോടതി ജാമ്യം അനുവ​ദിച്ചിരുന്നു.

Related tags: Latest News, Kerala, Fake, Identity Card, Crime Branch, Rahul Mamkootatil