LATEST NEWS
Loading latest news...

കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി, സെല്ലില്‍ ഒളിപ്പിച്ച നിലയില്‍, അന്വേഷണമാരംഭിച്ച്‌ പൊലീസ്

കണ്ണൂർ: സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. ന്യൂ ബ്ലോക്കില്‍ തടവുകാരന്‍ തൃശൂര്‍ സ്വദേശി യു ടി ദിനേശില്‍ നിന്നാണ് ഫോണ്‍ പിടികൂടിയത്. ജയില്‍ സൂപ്രണ്ടിന്റെ പരിശോധനയിലാണ് സെല്ലില്‍ ഒളിപ്പിച്ച സിം കാര്‍ഡ് ഉളള ഫോണ്‍ പിടികൂടിയത്. കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഫോണുകള്‍ കണ്ടെത്താറുണ്ടെങ്കിലും, ആരുടെ ഫോണെന്ന് കൃത്യമായി കണ്ടെത്തിയ സംഭവം കൂടിയാണിത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് സാധനങ്ങള്‍ എറിഞ്ഞുനല്‍കിയാല്‍ 1000 മുതല്‍ 2000 രൂപ വരെ കൂലി ലഭിക്കുമെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഫോണും ലഹരി മരുന്നുകളും, പുകയില ഉല്‍പ്പന്നങ്ങളും ജയിലില്‍ എത്തിക്കാന്‍ ഒരു സംഘം തന്നെ പുറത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. തടവുകാരുമായി ബന്ധമുള്ളവരും കൂലി വാങ്ങി എറിഞ്ഞുനല്‍കുന്നവരും ഇതില്‍ ഉള്‍പ്പെടുന്നു.

Related tags: Latest News, Kannur, Central Jail, Mobile Phone