LATEST NEWS
Loading latest news...

ഓണം സ്പെഷൽ ഡ്രൈവ്; ല​ഹ​രി​ക്ക​ട​ത്ത് ത​ട​യാ​ൻ കൂ​ട്ടു​പു​ഴ അ​തി​ർ​ത്തി​യി​ൽ കർശന പ​രി​ശോ​ധന

ഇരിട്ടി : ഓണാഘോഷങ്ങളുടെ മറവിൽ കർണാടകയിൽനിന്നു കേരളത്തിലേക്കു ലഹരി-മദ്യക്കടത്ത് തടയുന്നതിനായി കൂട്ടുപുഴയിൽ പൊലീസ്-എക്സൈസ് തീവ്രപരിശോധന. കണ്ണൂർ റൂറൽ പൊലീസിലെ കെ - 9 ബറ്റാലിയനിലെ നർകോട്ടിക് ഡോഗ് 'ഹീറോ' എന്ന പൊലീസ് നായയുടെ സേവനവും ചെക്ക് പോസ്റ്റിൽ ഏർപ്പെടുത്തിയിട്ടുണ്ട്. മാക്കൂട്ടംചുരം പാതവഴി കർണാടകയിൽനിന്നു കുട്ടുപുഴവഴി കേരളത്തിലേക്കു വൻതോതിൽ ലഹരി വസ്തുക്കളെത്തുന്നെന്ന കണ്ടെത്തലിനെത്തുടർന്നാണ് പരിശോധന ശക്തമാക്കിയത്.

കൂട്ടുപുഴ പുതിയപാലം കേന്ദ്രീകരിച്ചു കർണാടകയിൽ നിന്നെത്തുന്ന എല്ലാത്തരം വാഹനങ്ങളും 24 മണിക്കൂറും കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. മദ്യം, ലഹരി ഉൽപന്നങ്ങൾ, കള്ളപ്പണം, മയക്കുമരുന്ന് എന്നിവ കടത്തുന്നത് തടയുകയാണ് ലക്ഷ്യം. പൊലീസ്, എക്സൈസ് സംഘങ്ങളെക്കൂടാതെ ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫ് ടീം അംഗങ്ങളും അതിർത്തിയിൽ വിവിധ ഇടങ്ങളിലായി പരിശോധിക്കുന്നുണ്ട്.

കേരള, കർണാടക എക്സൈസ് സംഘങ്ങളുടെ സംയുക്‌ത പരിശോധന 30ന് നടക്കും. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. രജിത്തിന്റെയും ഇൻസ്പെക്ടർ ശബരീദാസിന്റെയും നേതൃത്വത്തിലും സിവിൽ പൊലീസ് ഓഫിസർ സിബൻ ബാലന്റെ നേതൃത്വത്തിലും ആയി 15 അംഗ സംഘമാണ് പരിശോധന നടത്തുന്നത്. പരിശോധന ശക്തമാക്കിയശേഷം എക്സൈസ് 5 കേസുകൾ റജിസ്‌റ്റർ ചെയ്തു.

ലഹരിമരുന്ന് കടത്ത് രൂക്ഷം 

കർണാടകയിൽനിന്ന് മാക്കൂട്ടം അതിർത്തിവഴി ബൈക്കുകളിലടക്കം എംഡിഎംഎ, കഞ്ചാവ്, എൽഎസ്‌ഡി സ്‌റ്റാംപുകൾ, വിവിധ ലഹരി ഗുളികകൾ എന്നിങ്ങനെ മാരകലഹരി വസ്തു‌ക്കൾ വ്യാപകമായി കടത്തുന്നുണ്ടെന്നു മുൻപ് പിടികൂടിയ കേസുകളിൽനിന്നു വ്യക്തമാണ്. ചുരംപാത വഴി കടത്തുന്ന ലഹരി വസ്‌തുക്കളിൽ 90 ശതമാനവും മൈസൂരു, ബെംഗളൂരു ഭാഗങ്ങളിൽനിന്ന് എത്തുന്നവയാണ്. നേരത്തെ ആന്ധ്രപ്രദേശിൽനിന്നു കഞ്ചാവും എത്തിയിരുന്നു.

ബസുകളിലും ചരക്ക് വാഹനങ്ങളിലും കടത്തുന്ന രീതി വിട്ടു വ്യക്‌തികളെ ഉപയോഗപ്പെടുത്തിയുള്ള കടത്തും കുടിയതായി അധികൃതർ പറഞ്ഞു. ലഹരി വസ്‌തുക്കളുമായി എത്തുന്ന ആളുകൾ സ്വകാര്യ ബസുകളിലും മറ്റും എത്തി ചുരം പാതയിൽ മാക്കുട്ടത്തിനും കൂട്ടുപുഴയ്ക്കും ഇടയിലിറങ്ങി കാൽനടയായി വന്ന് അതിർത്തിയിലെ പരിശോധനാ കേന്ദ്രം കടന്നശേഷം മറ്റു വാഹനങ്ങളിൽ പോകുന്ന രീതിയുമുണ്ട്. കൂട്ടുപുഴ പാലം കടന്നുവരുന്ന തദ്ദേശീയരല്ലാത്ത എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

Related tags: Latest News, Kannur, Kootupuzha Check Post, Inspection