Advertisement 1

📢 ADVERTISE WITH US HERE

WhatsApp 9 037 057 047
LATEST NEWS
Loading latest news...
Advertisement 1 Advertisement 2

Ad Code

വേടൻ ഒളിവില്‍ തുടരുന്നു, പൊലീസ് സംരക്ഷണം നല്‍കിയിട്ടില്ല, രാജ്യം വിടാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍

കൊച്ചി: പീഡനക്കേസില്‍ റാപ്പർ വേടൻ (ഹിരണ്‍ദാസ് മുരളി) ഒളിവിലാണെന്ന് കൊച്ചി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ. വേടന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ നിർദേശപ്രകാരമായിരിക്കും അടുത്ത നടപടികള്‍. റാപ്പർക്കെതിരായ പുതിയ പരാതി പോലീസിന് ലഭിക്കുന്നതേയുള്ളൂ. വേടനെ സംരക്ഷിക്കുന്ന നിലപാട് പോലീസിന് ഇല്ലെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ശരിയായ രീതിയില്‍ അന്വേഷണം മുന്നോട്ട് പോകുന്നുണ്ട്. തെളിവുകള്‍ ശേഖരിക്കുന്നതും സാക്ഷികളെ കണ്ട് കാര്യങ്ങള്‍ അന്വേഷിക്കുന്നതുമടക്കമുള്ള കാര്യങ്ങള്‍ സജീവമായി നടക്കുന്നുണ്ട്. വേടൻ വിദേശത്തേക്ക് പോകുന്നത് തടയാനുള്ള നടപടി പോലീസ് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വേടൻ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയില്‍ ചൊവ്വാഴ്ച വാദംകേട്ട ഹൈക്കോടതി ഇദ്ദേഹത്തിന്റെ അറസ്റ്റ് തടഞ്ഞ് ഇടക്കാല നിർദേശം നല്‍കിയിരുന്നു. മുൻകൂർ ജാമ്യഹർജിയില്‍ തീരുമാനമാകുംവരെ അറസ്റ്റ് പാടില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം.

എന്നാല്‍, യുവഡോക്ടറുടെ പീഡനപരാതിയില്‍ കേസെടുത്തതിന് പിന്നാലെ ഒളിവില്‍പോയ വേടനെ ഇതുവരെ പിടികൂടാൻ സാധിക്കാത്തത് പോലീസിനെതിരായ വിമർശനങ്ങള്‍ക്ക് വഴിവെച്ചു. പോലീസിന്റേത് വേടനെ സംരക്ഷിക്കുന്ന് നിലപാടാണെന്നുവരെ ആരോപണങ്ങള്‍ ഉയർന്നു. ഇയാള്‍ക്കെതിരേ ലുക്കൗട്ട് നോട്ടീസും പോലീസ് പുറത്തിറക്കിയിരുന്നു.

അതിനിടെ, വേടനെതിരേ രണ്ട് യുവതികള്‍കൂടി ലൈംഗികാതിക്രമ പരാതികള്‍ നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ഇരുവരും പരാതി നല്‍കിയത്. ഒരാള്‍ 2020-ലും മറ്റൊരാള്‍ 2021-ലും വേടനില്‍നിന്ന് അതിക്രമം നേരിട്ടെന്നാണ് പരാതിയില്‍ പറയുന്നത്.

Story Highlights : vedan is still missing says kochi city police