Advertisement 1

📢 ADVERTISE WITH US HERE

WhatsApp 9 037 057 047
LATEST NEWS
Loading latest news...
Advertisement 1 Advertisement 2

Ad Code

ആലക്കോട് സ്വദേശികളിൽ നിന്നും ​ജോലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി; ര​ണ്ടു​പേര്‍ക്കെ​തി​രെ കേസ്

കണ്ണൂർ: നെതർലൻഡ്‌സിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ട് യുവാക്കളിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത രണ്ടുപേർക്കെതിരെ കേസ്. ആലപ്പുഴ സ്വദേശി ലക്ഷ്മി സദനം രാജേന്ദ്രൻ പിള്ള, തൃശുർ സ്വദേശി നാരായണൻ എന്നിവർക്കെതിരെയാണ് ആലക്കോട് പൊലീസ് കേസെടുത്തത്. ആലക്കോട് കണിയൻചാലിലെ കാവുംപുറത്ത് ബൈമോൻ വർഗീസ്, കുടപ്രത്തെ വാവോലിക്കൽ അനന്തു ചന്ദ്രൻ എന്നിവരാണ് തട്ടിപ്പിനിരകളായത്. ഇവരിൽനിന്ന് ഒരുലക്ഷം വീതമാണ് രാജേന്ദ്രൻ പിള്ളയുടെ നേതൃത്വത്തിൽ തട്ടിയെടുത്തത്.

നെതർലൻഡിൽ ഇലക്ട്രീഷ്യൻ ജോലി വാഗ്ദാനം ചെയ്ത് ബൈജുമോനിൽനിന്ന് 2024 ജനുവരി 31 നാണ് രാജേന്ദ്രൻ പിള്ള ഒരുലക്ഷം കൈക്കലാക്കിയത്. കരുവൻചാലിലെ ബാങ്കിൽനിന്നാണ് ബൈജുമോൻ രാജേന്ദ്രൻ പിള്ളയുടെ അക്കൗണ്ടിലേക്ക് പണം അയച്ചുനൽകിയത്. അനന്തു ചന്ദ്രനിൽനിന്ന് 2023 ഏപ്രിൽ ഒന്നിനാണ് പണം കൈക്കലാക്കിയത്.

ഇലക്ട്രീഷ്യൻ ഹെൽപർ ജോലി വാഗ്ദാനം ചെയായിരുന്നു തട്ടിപ്പ്, രാജേന്ദ്രൻ പിള്ളക്ക് പുറമെ നാരായണനും ജോലിത്തട്ടിപ്പിൽ പങ്കാളിയാണെന്ന് അനന്തുവിൻ്റെ പരാതിയിൽ പറയുന്നു. സംസ്ഥാനത്തുടനീളം സമാനമായ വിധത്തിൽ ജോലിത്തട്ടിപ്പ് നടത്തിയ രാജേന്ദ്രൻ പിള്ള കഴിഞ്ഞ ദിവസം മാനന്തവാടിയിൽവെച്ച് അറസ്റ്റിലായി റിമാൻഡിൽ കഴിയുകയാണ്. മലയോര മേഖലയിൽ നിരവധിപേർ ഇയാളുടെ തട്ടിപ്പിന് ഇരകളായിട്ടുണ്ട്.

Related tags: Latest News Kannur