Advertisement 1

📢 ADVERTISE WITH US HERE

WhatsApp 9 037 057 047
LATEST NEWS
Loading latest news...
Advertisement 1 Advertisement 2

Ad Code

കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ നെല്ലിയാമ്പതി വിനോദയാത്ര


പയ്യന്നൂർ: കെ.എസ്.ആർ.ടി.സി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ നെല്ലിയാമ്പതി വിനോദയാത്ര സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 29 ന് രാത്രി ഒൻപത് മണിക്ക് പയ്യന്നൂരില്‍ നിന്നും പുറപ്പെട്ട് സെപ്തംബർ ഒന്നിന് പുലർച്ചെ തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര. കല്‍പ്പാത്തി, സീതാർകുണ്ഡ്, ഓറഞ്ച് ഫാം, മലമ്പുഴ ഡാം, അഹല്യ ഹെറിറ്റേജ് വില്ലേജ്, പോത്തുണ്ടി ഡാം, കേശവൻ പാറ എന്നീ സ്ഥലങ്ങളാണ് പക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നെല്ലിയാമ്പതിയിലാണ് താമസ സൗകര്യം. ആദ്യം ബുക്ക് ചെയ്യുന്ന 36 പേർക്കാണ് അവസരം. ആഗസ്റ്റ് 26 ന് ആറന്മുള വള്ളസദ്യയോട് കൂടിയ പഞ്ചപാണ്ഡവ ക്ഷേത്ര തീർത്ഥയാത്രയും സംഘടിപ്പിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും 9495403062, 9745534123 നമ്പറുകളില്‍ ബന്ധപ്പെടാം.

Related tags: Kannur Latest News, KSRTC Excursion, Kerala Tourism, Bus Trip Kannur, Malayalam Travel News, KSRTC Special Service