Advertisement 1

📢 ADVERTISE WITH US HERE

WhatsApp 9 037 057 047
LATEST NEWS
Loading latest news...
Advertisement 1 Advertisement 2

Ad Code

സ്വർണവില കുത്തനെ താഴോട്ട്; 10 ദിവസത്തിനിടെ 2100 രൂപയിലധികം കുറഞ്ഞു


● സംസ്ഥാനത്ത് സ്വർണവില കുത്തനെ താഴോട്ട്. ഈ മാസം സർവ്വകാല റെക്കോർഡിലെത്തിയിരുന്ന വിലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇടിവ് തുടരുകയാണ്. ഇന്നലെ വീണ്ടും 73000ത്തിലേക്ക് തിരിച്ചെത്തിയ വിപണിയിൽ ഇന്ന് 440 രൂപയാണ് കുറഞ്ഞത്. രണ്ട് ദിവസത്തിനിടെ വിപണിയിൽ 800 രൂപയും 10 ദിവസത്തിനിടെ 2120 രൂപയുമാണ് കുറഞ്ഞത്.

ഓണ വിപണി സ്വർണവിലയിൽ എന്ത് മാറ്റമുണ്ടാക്കും എന്ന ആകാംക്ഷയിലാണ് ഉപഭോക്താക്കൾ. 73,440 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില. 9,180 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.

Related tags: Gold Rate