Hot Posts

6/recent/ticker-posts

Ad Code

അവസരവാദ നിലപാട് സ്വീകരിച്ചവരെ അവസരവാദികളെന്ന് തന്നെ പറയണം: എം വി ഗോവിന്ദൻ

കണ്ണൂർ : അവസരവാദ നിലപാട് സ്വീകരിച്ചവരെ അവസരവാദിയെന്നു തന്നെ പറയണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അവസരവാദമെന്നത് അശ്ലീല പദമല്ല. തെറ്റായ നിലപാട് സ്വീകരിച്ച സഭയിലെ ചിലരെ മാത്രമാണ് വിമർശിച്ചതെന്നും ഗോവിന്ദൻ പറഞ്ഞു. തലശേരി ആർച്ച്‌ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെക്കുറിച്ചുള്ള പരാമർശത്തില്‍ കണ്ണൂരില്‍ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തന്നെ കുറിച്ചുഗോവിന്ദചാമിയെ താരതമ്യം ചെയ്തു സഭയിലെ ചിലർ പരാമർശം നടത്തിയത് ഓരോരുത്തരും അവരുടെ നിലവാരത്തിന് അനുസരിച്ചാണ് പ്രതികരിക്കുന്നതെന്നേ കാണുന്നുള്ളു. തൃശ്ശൂരിലെ വോട്ട് വിവാദത്തില്‍ ബിജെപിക്ക് തന്നെയാണ് ഉത്തരവാദിത്വം. മറ്റു ഇടങ്ങളില്‍ നിന്ന് തൃശൂരിലെത്തി വോട്ട് ചേർത്തത് തെറ്റായ നടപടിയാണ്. ബിജെപി ഇതിന് രാഷ്ട്രീയമായി ഉത്തരം പറയണമെന്ന് എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.

Related tags: Latest News Kannur, MV Govindan

Comments

WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP

Ad Code