Hot Posts

6/recent/ticker-posts

Ad Code

കുത്തനെ ഉയർന്ന മീൻവില താഴോട്ട് : അയക്കൂറ വില 1300-ൽനിന്ന് 600-ലേക്ക് : ആവോലിക്ക് 240; ചിക്കനും വിലകുറഞ്ഞു

കണ്ണൂർ : ട്രോളിങ് നിരോധനക്കാലത്ത് കുത്തനെ ഉയർന്ന മീൻവില താഴോട്ട്. കിലോയ്ക്ക് 1300 രൂപ വരെയെത്തിയ അയക്കൂറയ്ക്ക് ചൊവ്വാഴ്‌ച തലശ്ശേരി മാർക്കറ്റിലെ വില 500-600 രൂപയാണ്. തദ്ദേശീയമായി മീൻലഭ്യത കൂടിയതാണ് വിലകുറയാൻ കാരണം. മറ്റു മീനുകൾക്കും വില താഴ്ന്നിട്ടുണ്ട്.

അയലയ്ക്ക് 80-100-120 എന്നിങ്ങനെയാണ് വില (വലുതിന് 240 രൂപവരെയുണ്ട്). മത്തി ചെറുതിന് 80-നും 120-നും ഇടയിലാണ് വില. ആവോലി ചെറുത് മാത്രമേ വിപണിയിലുള്ളൂ. ഇതിന് കിലോയ്ക്‌ക് 200-240 രൂപയാണ് വില. ചെമ്മീന് വലിപ്പത്തിനനുസരിച്ച് 200-നും 500-നും മധ്യേയാണ് നിരക്ക്.

ജില്ലയിൽ മീൻവിലയിൽ പ്രാദേശികമായി നേരിയ ഏറ്റക്കുറച്ചിലുകളുണ്ട്. ജൂൺ 10 മുതൽ ജൂലായ് 31 വരെയായിരുന്നു ട്രോളിങ് നിരോധനം. ഇക്കാലത്ത് മീനിനും ഉണക്കമീനിനും വൻതോതിലാണ് വില കൂടിയത്. നിരോധനം പിൻവലിച്ചതിനെത്തുടർന്ന് നിലവിൽ മീൻവില കുറഞ്ഞെങ്കിലും ഓണം സീസണിൽ വില വീണ്ടും ഉയരാനാണ് സാധ്യത.

ചിക്കനും വില കുറഞ്ഞു

ചിക്കനും നേരിയതോതില്‍ വില കുറഞ്ഞിട്ടുണ്ട്. മൊത്തവില കിലോയ്ക്ക് ശരാശരി 94 രൂപ, ചില്ലറ വില 120 രൂപ എന്നിങ്ങനെയാണ് ഇപ്പോഴത്തെ നിരക്ക്. ആഴ്ചകള്‍ക്ക് മുൻപേ ഇത് യഥാക്രമം 112 രൂപ, 132 രൂപ എന്നിങ്ങനെയായിരുന്നു.

എന്നാല്‍, കഴിഞ്ഞ കർക്കടകമാസത്തില്‍ കിലോയ്ക്ക് 80 രൂപ വരെയായി കുറഞ്ഞിരുന്നതായി വ്യാപാരികള്‍ പറയുന്നു. ഓണത്തോടടുപ്പിച്ച്‌ ചിക്കൻവില വീണ്ടും കൂടാനാണ് സാധ്യത. കല്യാണച്ചടങ്ങുകള്‍ ചിങ്ങമാസത്തില്‍ വീണ്ടും തുടങ്ങുന്നതും വില കൂടാനിടയാക്കും.

Comments

WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP

Ad Code