Hot Posts

6/recent/ticker-posts

Ad Code

Recent Posts

നാല് കേരള എംപിമാര്‍ സഞ്ചരിച്ച വിമാനത്തിന് സാങ്കേതിക തകരാര്‍, അടിയന്തര ലാൻഡിംഗ്; ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച്‌ എയര്‍ ഇന്ത്യ

തിരുവനന്തപുരം : എയർ ഇന്ത്യ വിമാനം ചെന്നൈയില്‍ അടിയന്തരമായി ഇറക്കി. തിരുവനന്തപുരത്തുനിന്ന് ഡ‍ല്‍ഹിയിലേക്കു പുറപ്പെട്ട എഐസി2455 വിമാനമാണ് ഇന്നലെ രാത്രി അടിയന്തര ലാൻഡിങ് നടത്തിയത്. വിമാനത്തിന്‍റെ വെതർ റഡാ‌റില്‍ സാങ്കേതിക പ്രശ്നം ഉണ്ടായതിനെ തുടർന്നാണ് അടിയന്തരമായി ഇറക്കിയത്. കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂർ പ്രകാശ്, കെ.രാധാകൃഷ്ണൻ, റോബർട്ട് ബ്രൂസ് എന്നീ എംപിമാരും വിമാനത്തിലുണ്ടായിരുന്നു. സാങ്കേതിക തകരാറിന്റെ കാരണം കണ്ടെത്തുന്നതിനായി എയർ ഇന്ത്യ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നലെ വൈകിട്ട് 7.15നായിരുന്നു വിമാനം തിരുവനന്തപുരത്തു നിന്നും പറന്നുയരേണ്ടിയിരുന്നത്. എന്നാല്‍ വിമാനം അരമണിക്കൂറോളം വൈകിയാണ് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടത്. ഒരു മണിക്കൂര്‍ പറന്ന ശേഷമാണു ചെന്നൈയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തത്. സാങ്കേതിക പ്രശ്നത്തെ തുടർന്നാണു വിമാനം വഴിതിരിച്ചുവിട്ടതെന്ന് എയർ ഇന്ത്യ അറിയിച്ചു.

വിമാനത്തിലെ മുഴുവൻ യാത്രക്കാരും സുരക്ഷിതരാണെന്നു കൊടിക്കുന്നില്‍ സുരേഷ് എംപി ഫേസ്ബുക്കിലൂടെ അറിയിച്ചു. ക്യാപ്റ്റൻ വെങ്കിടേഷിന്റെ അസാമാന്യ മികവുമൂലം, റഡാറുമായി ബന്ധം നഷ്ടപ്പെടുകയും ചെന്നൈ വിമാനത്താവളത്തിലെ അടിയന്തര ലാൻഡിങ് സമയത്ത് മറ്റൊരു വിമാനവുമായി കൂട്ടിമുട്ടല്‍ ഒഴിവാക്കുകയും ചെയ്ത വിമാനം മുഴുവൻ യാത്രക്കാരുമായി സുരക്ഷിതരായി ചെന്നൈയില്‍ ലാൻഡ് ചെയ്തുവെന്ന് കൊടിക്കുന്നില്‍ സുരേഷ് കുറിച്ചു.

അതേസമയം, സാങ്കേതിക തകരാറിന്റെ കാരണം കണ്ടെത്തുന്നതിനായി എയർ ഇന്ത്യ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ സംഭവത്തെക്കുറിച്ച്‌ വിശദമായ അന്വേഷണത്തിനും നീക്കം തുടങ്ങിയിട്ടുണ്ട്.

Comments

WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP

Ad Code