● കണ്ണൂർ : ഓണക്കാലത്തു വ്യാജമദ്യത്തിന്റെയും ലഹരിമരുന്നിന്റെയും സംഭരണവും വിപണനവും കള്ളക്കടത്തും തടയാൻ 4നു രാവിലെ 6 മുതൽ സെപ്റ്റംബർ 10നു രാത്രി 12 വരെ എക്സൈസ് വകുപ്പ് സ്പെഷൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി തീവ്ര യജ്‌ഞ പരിശോധനകൾ നടത്തും.
എക്സൈസ് പ്രിവൻ്റീവ് ഓഫിസറുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂം ഡിവിഷൻ ഓഫിസിൽ 4നു പ്രവർത്തനം ആരംഭിക്കും. ജില്ലാ അസി.എക്സൈസ് കമ്മിഷണറുടെ മേൽനോട്ടത്തിലായിരിക്കും പ്രവർത്തനം. അതിർത്തി പ്രദേശങ്ങളിലെ ചെക്ക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കുന്നതിനു ബോർഡർ പട്രോളിങ് യൂണിറ്റ് 24 മണിക്കൂറും പ്രവർത്തിക്കും. പൊലീസ്, കോസ്‌റ്റൽ പൊലീസ്, റവന്യു, വനം, മോട്ടർ വാഹന വകുപ്പുകൾ, മറൈൻ എൻഫോഴ്സസ്മെന്റ്റ്, ആർപിഎഫ് എന്നിവയുടെ സംയുക്‌ത പരിശോധനകളും നടത്തും.
പരാതികൾ അറിയിക്കാം
എക്സൈസ് താലൂക്ക്‌തല കൺട്രോൾ റൂം കണ്ണൂർ-04972 749973, തളിപ്പറമ്പ് -04960 201020, കൂത്തുപറമ്പ് -04902 362103, ഇരിട്ടി 04902 472205.
Social Plugin