Advertisement 1

📢 ADVERTISE WITH US HERE

WhatsApp 9 037 057 047
LATEST NEWS
Loading latest news...
Advertisement 1 Advertisement 2

കണ്ണൂർ ഇരിക്കൂറിൽ പട്ടാപ്പകൽ മോഷണം; 30 പവൻ സ്വർണവും 4 ലക്ഷം രൂപയും കവർന്നു


കണ്ണൂർ : ഇരിക്കൂറിൽ പട്ടാപ്പകൽ വീട്ടിൽ കവർച്ച. ഷെൽഫിൽ സൂക്ഷിച്ച 20 പവൻ സ്വർണവും നാലുലക്ഷം രൂപയും കവർന്നു. വാതിലിൽ സമീപത്ത് ചവിട്ടിക്കടിയിൽ സൂക്ഷിച്ച താക്കോൽ ഉപയോഗിച്ചാണ് കവർച്ച നടത്തിയത്. ഇരിക്കൂർ കല്യാട് പുള്ളിവേട്ടക്കൊരു മകൻ ക്ഷേത്രത്തിന് സമീപത്തെ വീട്ടിലാണ് മോഷണം നടന്നത്. 

ഉടമയായ കെ.വി.സുമതി ഉൾപ്പെടെ വീട്ടിൽ ഇല്ലാത്തപ്പോൾ പട്ടാപ്പകലാണ് കവർച്ച നടന്നത്. വെള്ളിയാഴ്‌ച രാവിലെ 09.30നും വൈകിട്ട് 5 മണിക്കും ഇടയിലായിരുന്നു മോഷണം. വീടിന്റെ വാതിൽക്കൽ ചവിട്ടിയുടെ അടിയിൽ സൂക്ഷിച്ചിരുന്ന താക്കോൽ ഉപയോഗിച്ച് വാക്കിൽ തുറന്നാണ് കള്ളൻ അകത്തു കടന്നത്.

ഷെൽഫിൽ സൂക്ഷിച്ചിരുന്ന 30 പവൻ സ്വർണ്ണാഭരണങ്ങളും നാല് ലക്ഷം രൂപയും നഷ്ടമായി. വീട് ഉടമ സുമതി സമീപത്തെ മരിച്ച വീട്ടിലും. മകൻ സൂരജ് ജോലിക്കും, മരുമകൾ സ്വന്തം വീട്ടിലേക്കും പോയ സമയത്താണ് കവർച്ച നടന്നിരിക്കുന്നത്.

വീട്ടിൽ ആളില്ല എന്ന് കൃത്യമായി മനസ്സിലാക്കിയ ആളാണ് കള്ളൻ. ഇരിട്ടി ഡിവൈ എസ്‌പിയുടെ നിർദേശപ്രകാരം ഇരിക്കൂർ സി.ഐ രാജേഷ് സംഘവും അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. സിസിടിവി അടക്കം കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.

Related tags: Latest Kannur News, Theft 
Ad 1
Ad 2
Ad 3
Ad 4