Hot Posts

6/recent/ticker-posts

യാത്രക്കാരുടെ ശ്രദ്ധക്ക്..! കേരളത്തിലെ ട്രെയിനുകള്‍ക്ക് നിയന്ത്രണവുമായി ഇന്ത്യൻ റെയില്‍വേ

തിരുവനന്തപുരം: കേരളത്തിലെ ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണങ്ങളുമായി ഇന്ത്യൻ റെയില്‍വേ. റെയില്‍പ്പാതാ നവീകരണത്തിന്റെ ഭാഗമായി കേരളത്തിലൂടെ ഓടുന്ന വിവിധ ട്രെയിനുകള്‍ ഇന്ത്യൻ റെയില്‍വേ റദ്ദാക്കിയിരിക്കുകയാണ്. സൗത്ത് സെൻട്രല്‍ റെയില്‍വേയിലെ പപ്പാടപ്പള്ളിക്കും ഡോർണക്കലിനും ഇടയിലുള്ള മൂന്നാം ലൈൻ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നിയന്ത്രണം. പപ്പാടപ്പള്ളിക്കും ഡോർണക്കലിനും ഇടയിലുള്ള ട്രാക്കില്‍ ട്രിപ്ലിംഗ് ജോലികള്‍ നടക്കുകയാണ് ഇതിന്റെ ഭാഗമായി ഒക്ടോബറില്‍ കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളടക്കം റദ്ദാക്കിയിട്ടുണ്ട്. റദ്ദാക്കിയ ട്രെയിനുകള്‍ ഏതെല്ലാമെന്ന് നോക്കാം.

🚆കോർബ - തിരുവനന്തപുരം നോർത്ത് സൂപ്പർഫാസ്റ്റ് (22647) ഒക്ടോബർ 15,18 ദിവസങ്ങളില്‍ പൂർണ്ണമായും റദ്ദാക്കി.

🚆 തിരുവനന്തപുരം നോർത്ത് - കോർബ സൂപ്പർഫാസ്റ്റ് (22648) ഒക്ടോബർ 13, 16 നും ദിവസങ്ങളില്‍ പൂർണ്ണമായും റദ്ദാക്കി.

🚆 ഗൊരഖ്പൂർ - തിരുവനന്തപുരം നോർത്ത് രപ്തിസാഗർ എക്സ്പ്രസ് (1251) ഒക്ടോബർ 10, 12 ദിവസങ്ങളില്‍ പൂർണ്ണമായും റദ്ദാക്കി.

🚆 തിരുവനന്തപുരം നോർത്ത് - ഗോരഖ്പൂർ രപ്തിസാഗർ എക്സ്പ്രസ് (12512) ഒക്ടോബർ 14, 15 ദിവസങ്ങളില്‍ പൂർണ്ണമായും റദ്ദാക്കി.

🚆 ബരൗണി - എറണാകുളം ജംഗ്ഷൻ രപ്തിസാഗർ എക്സ്പ്രസ് (12521) ഒക്ടോബർ 13ന് പൂർണ്ണമായും റദ്ദാക്കി.

🚆 എറണാകുളം ജംഗ്ഷൻ - ബറൂണി രപ്തിസാഗർ എക്സ്പ്രസ് (12522) ഒക്ടോബർ 17ന് പൂർണ്ണമായും റദ്ദാക്കി.

Related tags: Latest News Kerala, Railway, Train control

Comments

WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP

Ad Code