Hot Posts

6/recent/ticker-posts

Ad Code

പോലീസ് പരേഡ് ഗ്രൗണ്ട് സിന്തറ്റിക് ട്രാക്ക് 12ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും


കണ്ണൂർ: കണ്ണൂർ പോലീസ് പോലീസ് പരേഡ് ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്കും മൾട്ടി പർപ്പസ് ഇൻഡോർ കോർട്ടും 12ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. കേരള പോലീസ് സ്പോർട്സ് ആൻഡ് യൂത്ത് വെൽഫെയർ സൊസൈറ്റി സ്‌കീം പ്രകാരം നവീകരിച്ച മൈതാനിയിൽ പുൽത്തകിടിയോടുകൂടിയ ഫുട്ബോൾ ഗ്രൗണ്ടും ഒരുക്കിയിട്ടുണ്ട്.

12ന് ഉച്ചകഴിഞ്ഞ 3.30ന് കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിക്കും. എംഎൽഎമാരായ എം.വി. ഗോവിന്ദൻ, കെ.വി. സുമേഷ് എന്നിവർ വിശിഷ്ടാതിഥികളാകും. സംസ്ഥാന പോലീസ് മേധാവി രവാഡ ചന്ദ്രശേഖർ, എഡിജിപി എച്ച്. വെങ്കിടേഷ്, നോർത്ത് സോൺ ഐജി രാജ്പാൽ മീണ, കണ്ണൂർ റേഞ്ച് ഡിഐജി ജി. യതീഷ് ചന്ദ്ര, സിറ്റി കമ്മീഷണർ പി. നിധിൻരാജ് എന്നിവർ പങ്കെടുക്കും.
WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP

Ad Code