Hot Posts

6/recent/ticker-posts

Ad Code

Recent Posts

കൊടി സുനിയെ ജയില്‍മാറ്റാൻ ഉത്തരവ്; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തവനൂരിലേക്ക് മാറ്റും

കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ കൊടി സുനിയെ കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്ന് തവനൂർ സെൻട്രല്‍ ജയിലിലേക്ക് മാറ്റാൻ ജയില്‍ വകുപ്പിന്‍റെ അടിയന്തര ഉത്തരവ്. കണ്ണൂർ ജയിലില്‍ കൊടി സുനി ലഹരിമരുന്ന് വില്‍പ്പന നടത്തുകയും പുറത്തുള്ള ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധം പുലർത്തുകയും ചെയ്യുന്നുവെന്ന ജയില്‍ വകുപ്പിന്‍റെ തന്നെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

ന്യൂ മാഹി ഇരട്ടക്കൊലക്കേസിലെ വിചാരണയ്ക്കായി ജനുവരി 29നാണ് കൊടി സുനിയെ തവനൂർ ജയിലില്‍ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുവന്നത്. എന്നാല്‍, വിചാരണ തടവുകാരനായി കണ്ണൂരിലെത്തിയ സുനി, ജയിലിനുള്ളില്‍ ലഹരിമരുന്ന് കച്ചവടം ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുവെന്ന് ജയില്‍ അധികൃതർ കണ്ടെത്തി.

ഇതിന്‍റെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോർട്ടിനെ തുടർന്നാണ് സുനിയെ അടിയന്തരമായി തവനൂരിലേക്ക് മാറ്റാൻ തീരുമാനിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ സുനിയെ തവനൂരിലേക്ക് മാറ്റുമെന്നും ന്യൂ മാഹി ഇരട്ടക്കൊലക്കേസിലെ വിചാരണ ഓണ്‍ലൈനായി നടത്തുന്നതിനാല്‍ കേസ് നടത്തിപ്പിനെ ഇത് ബാധിക്കില്ലെന്നും ജയില്‍ വകുപ്പ് അറിയിച്ചു.

Comments

WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP

Ad Code