● ഇന്ത്യയിലെ തന്നെ ഏറ്റവും വില കൂടിയ കാറുകളുള്ളത് ഒരുപക്ഷേ, മുകേഷ് അംബാനിയുടെ ഗ്യാരേജിലായിരിക്കും. രാജ്യത്തെ ഏറ്റവും വലിയ വ്യവസായ പ്രമുഖന്റെ വാഹന ശേഖരത്തെ ജിയോ ഗ്യാരേജ് എന്നാണ് വാഹനപ്രേമികള്‍ വിശേഷിപ്പിക്കുന്നത്.
റോള്‍സ് റോയ്സ്, ലംബോർഗിനി, മെഴ്സിഡീസ് തുടങ്ങിയ അത്യാഡംബരവും ഏറ്റവും വില കൂടിയതുമായി വാഹനങ്ങളെല്ലാം അംബാനിയുടെ ഗ്യാരേജില്‍ ഉണ്ടെങ്കിലും ഈ കുടുംബത്തിലെ ഏറ്റവും വില കൂടിയതും അപൂർവവുമായ വാഹനത്തിന്റെ ഉടമ നിത അംബാനിയാണ്.
ലോകത്തിലെ തന്നെ ഏറ്റവും അപൂർവ വാഹനങ്ങളിലൊന്നായ ഔഡി എ9 കമീലിയൻ ആണ് നിത അംബാനിയുടെ വാഹനം. 100 കോടി രൂപയാണ് ഈ വാഹനത്തിന്റെ വില. സവിശേഷമായ ഡിസൈൻ, അപൂർവങ്ങളില്‍ അപൂർവമായ സാങ്കേതികവിദ്യകള്‍, സമാനതകളില്ലാത്ത പ്രകടനം എന്നിവകൊണ്ട് ശ്രദ്ധേയമായ വാഹനമാണ് ഔഡിയുടെ ഈ കരുത്തൻ. ലോകത്തില്‍ തന്നെ വളരെ കുറച്ച് മാത്രം എത്തിയിട്ടുള്ള ഈ വാഹനത്തില്‍ ഒരെണ്ണം ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത് നിത അംബാനിയാണ്.
ഇതുവരെ ഇന്ത്യയില്‍ എത്തിയിട്ടുള്ള ആഡംബര കാറുകള്‍ ഏറ്റവും വിലയുള്ള വാഹനവും നിതയുടെ ഔഡി എ9 കമീലിയൻ ആണ്. ലോകത്താകമാനം ഈ വാഹനത്തിന്റെ 11 യൂണിറ്റ് മാത്രമാണ് ഔഡി എത്തിച്ചിരിക്കുന്നത്. അതിസമ്പന്നരായ ആളുകളുടെ പ്രതീകമായാണ് ഈ വാഹനത്തെ വിശേഷിപ്പിക്കുന്നത്. ഔഡി ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ള ഡൈനാമിക് പെയിന്റ് സംവിധാനമാണ് പ്രധാന ഹൈലൈറ്റുകളില്‍ ഒന്ന്. വണ്‍ ടച്ചില്‍ വാഹനത്തിന്റെ നിറം മാറ്റാനാകുമെന്നതാണ് ഈ സംവിധാനത്തിന്റെ മേന്മ.
സമ്പന്നമായ ഫീച്ചറുകള്‍ക്ക് പുറമെ, കരുത്തുറ്റ വാഹനവുമാണ് ഔഡി എ9 കമീലിയൻ. 4.0 ലിറ്റർ വി8 എൻജിനാണ് ഈ വാഹനത്തിന്റെ ഹൃദയം. ഇത് 600 എച്ച്‌പി പവറാണ് ഉത്പാദിപ്പിക്കുന്നത്. എൻജിന് പുറമെ, ഈ വാഹനത്തില്‍ ഒരു ലിഥിയം അയേണ്‍ ബാറ്ററി കൂടി നല്‍കുന്നുണ്ട്. 373 കിലോമീറ്റർ റേഞ്ചാണ് ഈ ബാറ്ററി ഉറപ്പാക്കുന്നത്. കേവലം 3.5 സെക്കന്റില്‍ 100 കിലോമീറ്റർ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂർ 250 കിലോമീറ്ററാണ്.
നിതയുടെ വാഹനശേഖരത്തിലെ ഏറ്റവും വിലയുള്ള വാഹനമാണ് എ9 കമീലിയൻ എങ്കിലും വേറെയും നിരവധി ആഡംബര വാഹനങ്ങളുടെ അവരുടെ ഗ്യാരേജിലുണ്ട്. റോള്‍സ് റോയിസ് ഫാന്റം എക്സ്റ്റെന്റഡ് വീല്‍ബേസ്, മെഴ്സിഡീസ് മെയ്ബ എസ് 600 ഗാർഡ്, ബെന്റ്ലി കോണ്ടിനെന്റല്‍, ഫെരാരി 812 സൂപ്പർഫാസ്റ്റ് എന്നിങ്ങനെ നീളും ഈ ശേഖരം. എന്നാല്‍ ഈ വാഹനത്തില്‍ ഏറ്റവും ഫ്യൂച്ചറിസ്റ്റിക് ആയിട്ടുള്ള മോഡല്‍ ഔഡിയുടെ ഈ വാഹനം തന്നെയാണ്.
Social Plugin