Advertisement 1

📢 ADVERTISE WITH US HERE

WhatsApp 9 037 057 047
LATEST NEWS
Loading latest news...
Advertisement 1 Advertisement 2

Ad Code

പുഴയിൽ വെള്ളം താഴ്ന്നുതുടങ്ങി; പറശ്ശിനിക്കടവ് സാധാരണ നിലയിലേക്ക്


പറശ്ശിനിക്കടവ് : വളപട്ടണംപുഴ കരകവിഞ്ഞതിനെ തുടർന്ന് പറശ്ശിനിക്കടവിൽ ഉയർന്ന ആശങ്കയ്ക്ക് ശമനം. തിങ്കളാഴ്‌ച മഴ പൊതുവേ കുറഞ്ഞതോടെ പുഴയിലെ വെള്ളം താഴ്ന്നുതുടങ്ങി. നിർത്തിവെച്ച ബോട്ട് സർവീസുകൾ തിങ്കളാഴ്‌ച ഭാഗികമായി തുടങ്ങി. 
പറശ്ശിനിക്കടവിൽനിന്ന് വളപട്ടണം വഴി മാട്ടൂൽവരെയുള്ള സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസും സർക്കാർ സ്വകാര്യ മേഖലയിലുള്ള വിനോദസഞ്ചാര ബോട്ടുകളും സർവീസ് നടത്തിത്തുടങ്ങി. എങ്കിലും തിങ്കളാഴ്‌ച സന്ദർശകരുടെയും സവാരിക്ക് എത്തുന്നവരുടെയുടെയും എണ്ണം കുറവായിരുന്നു.
വെള്ളം കയറിയതിനെ തുടർന്ന് അടച്ച പറശ്ശിനിക്കടവിലെ ഫ്ലോട്ടിങ് റസ്റ്റോറന്റും പ്രവർത്തനംതുടങ്ങി.