Advertisement 1

📢 ADVERTISE WITH US HERE

WhatsApp 9 037 057 047
LATEST NEWS
Loading latest news...
Advertisement 1 Advertisement 2

Ad Code

കുടുംബ ശ്രീ ഓൺലൈൻ റേഡിയോ പത്ത് ലക്ഷം ശ്രോതാക്കളിലേക്ക്



കണ്ണൂർ : കുടുബശ്രീയുടെ ഏറെ പുതുമകളോടെ ആരംഭിച്ച ഓൺലൈൻ റേഡിയോ 'റേഡിയോ ശ്രീ' ഇനി പത്ത് ലക്ഷം ശ്രോതാക്കളിലേക്ക് എത്തിക്കാൻ പദ്ധതി. കഴിഞ്ഞ ജൂലായ് ഒന്ന് മുതൽ പ്രക്ഷേപണം ആരംഭിച്ച റേഡിയോ ശ്രീക്ക് നിലവിൽ അഞ്ചു ലക്ഷം ശ്രോതാക്കളുണ്ട്. കണ്ണൂർ ജില്ലയിൽ ഇത് വരെ ഇരുപതിനായിരം പേർ റേഡിയോശ്രീ ശ്രോതാക്കൾ ആയിട്ടുണ്ട്. അടുത്ത മൂന്ന് മാസത്തിനുളിൽ പത്ത് ലക്ഷം ശ്രോതാക്കളെ കൂടെ റേഡിയോ ശ്രീയിൽ എത്തിക്കുകയെന്നതാണ് അടുത്ത ലക്ഷ്യം.

ഇതിന്റെ ഭാഗമായി കുടുംബശ്രീ സി ഡി.എസ്, എ.ഡി.എസ്, അയൽക്കൂട്ടം തലത്തിൽ നടക്കുന്ന പരിപാടികൾ പ്രക്ഷേപണം ചെയ്യും. ഇതിനു പുറമെ അയൽക്കൂട്ടം പ്രവർത്തകരുടെ രചനകൾ, നാടകങ്ങൾ, കവിതകൾ, മികച്ച സംരംഭകരുമായുള്ള അഭിമുഖം, കർഷകർക്കും സംരംഭകർക്കും വേണ്ട പരിശീലന ക്ലാസ്സുകൾ, എന്നിവയും സംപ്രേഷണം ചെയ്യും. കുടുംബശ്രീയുടെ 48 ലക്ഷം കുടുംബങ്ങളിലേക്കും റേഡിയോ ശ്രീ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

24 മണിക്കൂറും സംപ്രേക്ഷണം

രാവിലെ ഏഴ് മുതൽ ഒന്നു വരെ ഒരു മണിക്കൂർ ദൈർഘ്യമുള്ള സിന്ദൂരചെപ്പ്, കൂട്ടുകാരി, റേഡിയോ ശ്രീമതി, നാട്ടരങ്ങ്, സാഹിത്യോത്സവം, ഓഡിയോ ബുക്ക് തുടങ്ങി ആറ് പ്രത്യേക പരിപാടികൾ തുടർച്ചയായി പ്രക്ഷേപണം ചെയ്യുന്നുണ്ട്, രണ്ട് മണിക്കൂർ ഇടവിട്ട് അഞ്ചു മിനിറ്റ് കുടുംബശ്രീ വാർത്തകളുമുണ്ട്. കുടുംബശ്രീ പ്രവർത്തനങ്ങൾ, പരിപാടികൾ, സ്പെഷ്യൽ പ്രൊജക്ട് പ്രവർത്തനം, കാലാവസ്ഥ മുന്നറിയിപ്പ് എന്നിവയാണ് വാർത്തകൾ. ആറ് മണിക്കൂർ വീതമുള്ള നാല് ഷെഡ്യൂളുകളിലായാണ് പ്രക്ഷേപണം .പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും റേഡിയോ ശ്രീ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുവാൻ സാധിക്കും. കൂടാതെ റേഡിയോ ശ്രീ എന്ന വെബ്സൈറ്റിലും പ്രക്ഷേപണമുണ്ട്.