● കണ്ണൂർ : ചക്കരക്കല്ലിൽ നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ മരത്തിലിടിച്ച് യുവാവ് മരിച്ചു. കുഴിയിൽ പീടികയിലെ പ്രബിൻ (37) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി നാലാംപീടികയ്ക്ക് സമീപമാണ് അപകടമുണ്ടായത്. അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇലക്ട്രീഷനാണ് പ്രബിൻ. മമ്പറം കീഴത്തൂരിലെ ബാലകൃഷ്ണന്റെ മകനാണ്.
Social Plugin