ദേശീയപാതയോരത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്രം എന്ന നിലയിൽ വിവിധയിടങ്ങളിൽ നിന്നുള്ളവർ പതിവായി ആശ്രയിക്കുന്ന ആശുപത്രി കൂടിയാണിത്. ഇപ്പോൾ പകൽനേരം മെഡിക്കൽ ഓഫിസർ അടക്കം 5 ഡോക്ടർമാരുടെ സേവനം ലഭിക്കുന്നു. ദിവസവും ഒപിയിൽ അഞ്ഞൂറിലധികം രോഗികൾ എത്തുന്നു. ഞായറാഴ്‌ച ഉച്ചയോടെ അടഞ്ഞുകിടക്കുന്ന ആശുപത്രി പിന്നീട് തിങ്കൾ രാവിലെ മാത്രമേ തുറക്കൂ. വർഷങ്ങൾക്ക് മുൻപ് കിടത്തി ചികിത്സയും, പ്രസവ ചികിത്സയും നടന്നിരുന്ന ആശുപത്രിക്കാണ് ഈ ദുരിതം.
ദേശീയപാതയോരത്തുള്ള ആശുപത്രി എന്ന നിലയിൽ കണ്ണൂർ-തളിപ്പറമ്പ് റൂട്ടിൽ റോഡിൽ രാത്രി അപകടങ്ങൾ ഉണ്ടായാൽ അടിയന്തര ചികിത്സയ്ക്കായി ആശ്രയിക്കേണ്ട ഇടത്താണ് ഈ ദുരവസ്ഥ. ആശുപത്രി വികസനത്തിനായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും പലതും നടപ്പിലാകാതെ മുടങ്ങിക്കിടക്കുന്നു. ആധുനിക സൗകര്യങ്ങളോടെ മുഴുവൻ സമയം പ്രവർത്തിക്കുന്ന സ്പെഷ്യൽറ്റി ആശുപത്രിയായി ഉയർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Social Plugin