BREAKING NEWS

6/recent/ticker-posts

കഴിക്കൂ ചപ്പാത്തി; ചാടാം സെൻട്രൽ ജയിലും


കണ്ണൂർ : അമിതവണ്ണം കുറയ്ക്കാൻ പല വഴി തേടിയിട്ടും സാധിക്കാത്തവർക്ക് പുതിയ വഴി തുറന്ന് നൽകിയിരിക്കുകയാണ് കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി. ചപ്പാത്തി കഴിച്ച് തടികുറച്ചാൽ സെൻട്രൽ ജയിലിൽ നിന്നുവരെ രക്ഷപ്പെടാമെന്ന് ചാമി തെളിയിച്ചെങ്കിലും പുറത്തെ നീക്കത്തിൽ പാളി. 74 കിലോഗ്രാം ശരീരഭാരം പത്തുമാസം കൊണ്ടാണ് ഗോവിന്ദച്ചാമി 55 കിലോയാക്കിയത്.

ഉച്ചയ്ക്കും രാത്രിയിലും രണ്ട് വീതം ചപ്പാത്തിയും വെള്ളവുമായിരുന്നു ഭക്ഷണം. അപൂർവം അവസരങ്ങളിൽ കറിയുടെ ചാറിൽ മുക്കി കഴിച്ചു. സെൻട്രൽ ജയിലിൽ ഗോവിന്ദച്ചാമിയുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തി ചപ്പാത്തി നൽകാൻ ആരാണ് നിർദേശിച്ചതെന്ന ചോദ്യത്തിന് ജയിൽ ഡെിഎജി തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിൽ ഉത്തരമില്ല.
ഡോക്ടറുടെ നിർദേശമുണ്ടെങ്കിലേ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ഉദ്യോഗസ്ഥർക്ക് അധികാരമുള്ളൂ. എന്നാൽ ഡോക്ട‌ർ അത്തരത്തിലൊരു നിർദേശം നൽകിയിട്ടില്ലെന്നറിയുന്നു. ചോറ് ഉപേക്ഷിച്ച് ചപ്പാത്തിയിലേക്ക് മാറിയതാണ് ശരീരഭാരം കുറയാൻ കാരണമെന്ന നിഗമനത്തിൽ ഗോവിന്ദച്ചാമിയുടെ ചപ്പാത്തി പ്രയോഗം പലരും പരീക്ഷിക്കുന്നുണ്ടെന്ന് സാമൂഹികമാധ്യമങ്ങളിൽ ട്രോളുകളായും വാർത്തകളായും പ്രത്യക്ഷപ്പെട്ടു. 
ചപ്പാത്തി കഴിച്ചാൽ മെലിയുമെന്നും അതുകൊണ്ട് മാസങ്ങളായി അതാണ് കഴിക്കുന്നതെന്നും ഗോവിന്ദച്ചാമി പോലീസിന് നൽകിയ മൊഴിയിലുണ്ട്. ചപ്പാത്തിയുടെ കൂടെ കഴിക്കാൻ നൽകുന്ന കറി പലപ്പോഴും സഹതടവുകാർക്ക് നൽകും. ചിലപ്പോൾ ചപ്പാത്തി മാത്രമാണ് കഴിച്ചത്. ശരീരം മെലിയുന്നത് പ്രത്യക്ഷത്തിൽ ബോധ്യമായതോടെ ആ നില തുടരുകയായിരുന്നു. മെലിയാൻ മാസങ്ങളോളം തയ്യാറെടുപ്പ് നടത്തിയത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടില്ല. ഗോവിന്ദച്ചാമി മെലിയുന്നത് അധികൃതർ ശ്രദ്ധിച്ചതുമില്ല.