● കണ്ണൂർ : കാങ്കോൽ സ്കൂളിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിനിക്ക് ഭ്രാന്തൻ കുറുക്കൻ്റെ കടിയേറ്റു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വടശേരി സ്കൂളിന് സമീപം മറ്റു കുട്ടികൾക്കൊപ്പം ബസ് സ്റ്റോപ്പിൽനിൽക്കുകയായിരുന്ന ഏറ്റുകുടുക്ക സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി വടശേരിയിലെദിയ (11) ക്കാണ് ഭ്രാന്തൻ കുറുക്കൻ്റെ കടിയേറ്റത്. ഇന്ന് രാവിലെ 8.45 മണിക്കാണ് സംഭവം. സാരമായി കടിയേറ്റ വിദ്യാർത്ഥിനിയെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജി പ്രവേശിപ്പിച്ചു സ്വാമിമുക്ക് ഭാഗത്തേക്ക് ഓടിപോയ ഭ്രാന്തൻ കുറുക്കൻ മറ്റു പലരേയും കടിച്ചതായ വിവരമുണ്ട്.
Social Plugin