● ഇരിട്ടി : വിളമന കരിമണ്ണൂരിൽ സ്വകാര്യ ബസ് റോഡരികിലെ വയലിലേക്ക് മറിഞ്ഞ് 8 പേർക്ക് പരുക്ക്. മാടത്തിൽ നിന്നു വിളമന വഴി വള്ളിത്തോടേക്ക് പോകുകയായിരുന്ന ബസാണ് ബുധനാഴ്ച്‌ച രാവിലെ 8.30ന് അപകടത്തിൽപെട്ടത്. സ്‌റ്റിയറിങ്ങിനുണ്ടായ തകരാറുമൂലം ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ആരുടെയും പരുക്ക് ഗുരുതരമല്ല. 15 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. കണ്ണൂർ ജില്ലയിൽ സ്കൂൾ അവധിയായതിനാൽ വിദ്യാർഥികളൊന്നും ബസിൽ ഉണ്ടായിരുന്നില്ല. അഗ്നിരക്ഷാസേനയെത്തി ബസ് ഉയർത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
Social Plugin