Hot Posts

6/recent/ticker-posts

Ad Code

Recent Posts

കണ്ണൂരിൽ എട്ടുവയസുകാരിക്ക് ബന്ധുവിന്‍റെ പീഡനം; പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി

● കണ്ണൂരിൽ ഭാര്യാസഹോദരിയുടെ എട്ടുവയസുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവിന് 77 വർഷം തടവു ശിക്ഷ. നുച്യാട് സ്വദേശിയെ തളിപ്പറമ്പ് പോക്സോ കോടതിയാണ് ശിക്ഷിച്ചത്. രണ്ടര ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. 2021 ൽ ക്രിസ്‌മസ്, ഓണം അവധിക്കാലത്ത് വീട്ടിൽ വിരുന്നെത്തിയ കുട്ടിയ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 

കുട്ടി കരഞ്ഞതിനെ തുടർന്നാണ് വിവരം പുറത്തറിഞ്ഞത്. പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. വിചാരണക്കാലയളവിൽ കോടതിയെ കബളിപ്പിച്ച് മുങ്ങിയിരുന്ന പ്രതിയെ പിന്നീട് ഉളിക്കൽ പൊലീസ് പിടികൂടിയിരുന്നു

Comments

Ad Code