BREAKING NEWS

6/recent/ticker-posts

പൊതുസ്ഥലങ്ങളിലെ അനധികൃത ബോർഡുകളിൽ നടപടി

കണ്ണൂർ: പൊതുസ്ഥലങ്ങളിൽ അനധികൃതമായി കാഴ്ച മറച്ചുകൊണ്ട് ബോർഡുകൾ സ്ഥാപിക്കുന്നവർക്കെതിരെ നടപടി കർശനമാക്കാൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ രത്നകുമാരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാതല അവലോകന യോഗത്തിൽ തീരുമാനം. പാതയോരങ്ങളിൽ കാഴ്ച മറയ്ക്കും വിധം ബോർഡുകളോ ഹോർഡിങ്ങുകളോ കൊടി തോരണങ്ങളോ സ്ഥാപിച്ചാൽ 5000 രൂപ പിഴ ഈടാക്കും. 
ഇതിനായി പൊലീസ്, വിവിധ വകുപ്പുകൾ, തദ്ദേശസ്ഥാപനങ്ങൾ എന്നിവ യോജിച്ചുള്ള പരിശോധന നടത്തും. നിരോധിത വസ്തുക്കൾ കൊണ്ടുള്ള ബോർഡുകൾ സ്ഥാപിച്ചാൽ കർശന നടപടി സ്വീകരിക്കും. കൂടാതെ വിവിധ പരിപാടികളുടെ ബോർഡുകൾ പരിപാടി കഴിഞ്ഞാലുടൻ നീക്കം ചെയ്യണം. അല്ലാത്തവ തദ്ദേശസ്ഥാപനങ്ങൾ എടുത്തുമാറ്റിയ ശേഷം ബോർഡ് സ്ഥാപിച്ചവർക്കെതിരെ നടപടി സ്വീകരിക്കുകയും പിഴ ഈടാക്കുകയും ചെയ്യും. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ. അരുൺ, വിവിധ വകുപ്പ്, തദ്ദേശസ്ഥാപന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.