● കണ്ണൂർ : ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടത്തിനു പിന്നാലെ ജയിൽ വകുപ്പിൽ വൻ അഴിച്ചുപണി. ഗോവിന്ദച്ചാമി കഴിഞ്ഞിരുന്ന കണ്ണൂർ സെൻട്രൽ ജയിൽ ജോയിന്റെ സൂപ്രണ്ട് എൻ.ഗിരീഷ്കുമാറിനെ സ്ഥലംമാറ്റി. കാസർകോട് ജില്ലാ ജയിൽ സൂപ്രണ്ടായാണ് സ്ഥലംമാറ്റം. മറ്റു ഒൻപതു ജയിലിലെ ജോയിന്റ് സൂപ്രണ്ടുമാരെയും മാറ്റി. തിരുവനന്തപുരം, കോഴിക്കോട് ജില്ലാ ജയിലുകളിൽ പുതിയ സുപ്രണ്ടുമാരെയും നിയമിച്ചു.
തിരുവനന്തപുരം സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ടായിരുന്ന എൻ.അൽഷാനെയാണ് ജില്ലാ ജയിൽ സൂപ്രണ്ടാക്കിയത്. വിയ്യൂർ സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ട് കെ.പി.അഖിൽരാജാണ് കോഴിക്കോട് ജില്ലാ ജയിൽ സൂപ്രണ്ട്. കണ്ണൂർ സ്പെഷൽ സബ് ജയിൽ സൂപ്രണ്ട് ഇ.വി.ജിജേഷിനെ സ്ഥാനക്കയറ്റത്തോടെ തവനൂർ സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ടായും പാലക്കാട് ജില്ലാ ജയിൽ ഡപ്യൂട്ടി സൂപ്രണ്ട് സി.എസ്.അനീഷിനെ സ്ഥാനക്കയറ്റത്തോടെ കോട്ടയം ജില്ലാ ജയിൽ സൂപ്രണ്ടായും നിയമിച്ചു.
Social Plugin