BREAKING NEWS

6/recent/ticker-posts

'വീടിനടുത്ത് ഇറക്കാം'; സ്കൂൾ വിട്ട് ബസ് കാത്തുനിന്ന 17കാരിയെ ഓട്ടോയിൽ കയറ്റി പീഡന ശ്രമം, 50 വയസുകാരൻ പിടിയിൽ


കോഴിക്കോട്: പ്ലസ്ടു വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കൊടുവള്ളി വാവാട് പേക്കണ്ടിയില്‍ വീട്ടില്‍ അബ്ദുല്‍ ഗഫൂര്‍(50) ആണ് പിടിയിലായത്. കുന്ദമംഗലം പൊലീസാണ് ഇയാളെ പോക്‌സോ നിയമപ്രകാരം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. വൈകീട്ടോടെ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കു പോകുന്നതിനായി ബസ് കാത്തു നില്‍കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ വീടിന് സമീപം ഇറക്കിത്തരാമെന്ന് പറഞ്ഞ് ഗഫൂര്‍ തന്റെ ഓട്ടോയില്‍ നിര്‍ബന്ധിപ്പിച്ച് കയറ്റുകയായിരുന്നു. പിന്നീട് ആളൊഴിച്ച സ്ഥലത്ത് വെച്ച് ലൈംഗികാതിക്രമം നടത്തുകയും ചെയ്തു. 
വിദ്യാര്‍ത്ഥിനി വാഹനം നിര്‍ത്താനാവശ്യപ്പെട്ട് ബഹളം വെച്ചപ്പോള്‍ ഇയാള്‍ ഓട്ടോയില്‍ നിന്ന് ഇറക്കി വിട്ട് സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം നടത്തുന്നതിനിടയില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ നിധിന്‍, ജിബിഷ എന്നിവര്‍ ചേര്‍ന്ന് പ്രതിയെ കുന്ദമംഗലത്ത് നിന്നുമാണ് കസ്റ്റഡിയില്‍ എടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.