BREAKING NEWS

6/recent/ticker-posts

മലപ്പുറത്ത് ചികിത്സ കിട്ടാതെ കുട്ടി മരിച്ചെന്ന് പരാതി: പോസ്റ്റ്മോർട്ടം നാളെ



മലപ്പുറം ➤ മലപ്പുറം പാങ്ങിൽ ചികിത്സ കിട്ടാതെ ഒരു വയസ്സുകാരൻ മരിച്ചെന്ന പരാതിയെ തുടർന്ന് ഖബറടക്കിയ കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

നാളെ പോസ്റ്റ്മോർട്ടം നടക്കും. പടിഞ്ഞാറ്റു മുറി ജുമാ മസ്ജിദിൽ ആയിരുന്നു കുട്ടിയുടെ മൃതദേഹം ഖബറടക്കിയത്. അശാസ്ത്രീയ ചികിത്സ പ്രോത്സാഹിപ്പിക്കുന്ന കോട്ടക്കൽ സ്വദേശി ഹിറ അറീറ-നവാസ് ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്. 


അസ്വാഭാവികം മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകിട്ടാണ് കോട്ടക്കലിൽ ദമ്പതികൾ വാടകക്ക് താമസിക്കുന്ന വീട്ടിൽ വച്ച് ഒരു വയസ്സുകാരൻ എസൻ അർഹൻ മരണപ്പെടുന്നത്. പാല് കുടിച്ചതിന് പിന്നാലെ കുട്ടി കുഴഞ്ഞ് വീണ് മരിച്ചു എന്നാണ് മാതാപിതാക്കൾ പറഞ്ഞത്. ഇന്ന് രാവിലെ കുട്ടിയുടെ ഖബറടക്കവും നടത്തി.

തൊട്ടുപിന്നാലെ കുട്ടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ആരോഗ്യ വകുപ്പിന് പരാതി ലഭിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് മഞ്ഞപ്പിത്തം ബാധിച്ച കുട്ടിക്ക് മതിയായ ചികിത്സ നൽകിയില്ല എന്നും ആരോപണമുണ്ട്. മഞ്ഞപ്പിത്തം ചികിത്സിച്ച് മാറ്റാത്തത് ആണോ മരണ കാരണമെന്ന് ആരോഗ്യ വകുപ്പ് പരിശോധിക്കുന്നുണ്ട്.