Hot Posts

6/recent/ticker-posts
📰 Latest News
Loading latest news...
Advertisement 1 Advertisement 2

യാത്രാ ദുരിതത്തിന് അറുതിയായില്ല : കണ്ണൂര്‍-തോട്ടട- തലശേരി റൂട്ടില്‍ ജൂലൈ ഒന്നുമുതല്‍ ബസ് പണിമുടക്ക്


കണ്ണൂർ ➤ സ്വകാര്യ ബസുകളുടെയാത്രാ ദുരിതം ഒഴിവാക്കാൻ ദേശീയപാതാ അതോറിറ്റിയുടെ ഭാഗത്തുനിന്ന് നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ച്‌ കണ്ണൂർ-തോട്ടട- തലശേരി റൂട്ടില്‍ ജൂലൈ ഒന്നുമുതല്‍ സർവീസ് നിർത്തിവയ്ക്കുമെന്ന് സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചു. ജില്ലാ ബസ് ഉടമസ്ഥസംഘം സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്ക്.

ജില്ലാ ബസ് ഓപറേറ്റേഴ്സ‌് കോ ഓഡിനേഷൻ കമ്മിറ്റി നേതൃത്വത്തില്‍ കണ്ണൂർ- തോട്ടട- തലശേരി റൂ ട്ടില്‍ ഓടുന്ന ബസ്സുടമകളുടെ യോഗം 28ന് ജില്ലാഓഫീസില്‍ ചേരും. ഇതില്‍ പണിമുടക്ക് പ്രഖ്യാപിക്കും. ദേശീയപാത നിർമാണം പൂർത്തിയായാല്‍ കണ്ണൂരില്‍ നിന്ന് തോട്ടട- നടാല്‍ വഴി തലശേരിയിലേക്ക് പോകുന്ന ബസ്സുകള്‍ ഏഴുകിലോമീറ്റർ അധികം ഓടണം.


യാത്രക്കാർ പിന്നീട് ഈ റൂട്ടിലെ ബസ്സുകളില്‍ കയറാതിരിക്കാൻ കാരണമാകും. ഇതു പരിഹരിക്കാൻ നടാല്‍ ഒകെ യുപി സ്കൂളിന് സമീപത്തുനിന്ന് തലശേരിയിലേക്കുള്ള സർവീസ് റോഡിലേക്ക് പ്രവേശിക്കാൻ അടിപ്പാത നിർമിക്കണം. നടാല്‍ റെയില്‍വേ ഗേറ്റ് കഴിഞ്ഞയുടൻ തിരിച്ച്‌ വീണ്ടും കണ്ണൂർ ഭാഗത്തുള്ള ചാല അമ്ബലം സ്‌റ്റോപ്പിലേക്ക് എത്തി അവിടെയുള്ള അടിപ്പാത വഴി വീണ്ടും നടാലിലെത്തി തലശേരിയിലേ ഉടമസ്ഥക്ക് ഓടാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളേറെയാണ്. അല്ലെങ്കില്‍ ഊർപഴശ്ശി അടിപ്പാതയുടെ ഉയരം രണ്ടടി വർധിപ്പിക്കണം.

കണ്ണൂരില്‍നിന്ന് നേരിട്ട് ചാല വഴി തലശേരിയിലേക്ക് ഓടിയാല്‍ കിഴുത്തള്ളി, തോട്ടട, ചിറക്കുതാഴെ, കാഞ്ഞങ്ങാട് പള്ളി, നടാല്‍ എന്നിവിടങ്ങളിലുള്ളവർക്ക് ബസ് സൗകര്യം ഇല്ലാതാകും. നിലവില്‍ ഈ റൂട്ടില്‍ അറുപതോളം ബസ് സർവീസുണ്ട്. അതിനാല്‍ തോട്ടട-നടാല്‍വഴി തലശേരിയിലേക്ക് പോകുന്ന ബസുകള്‍ക്ക് ആ റൂട്ടില്‍ തന്നെ സർവീസ് നടത്താനുള്ള സൗകര്യം ഉറപ്പാക്കണമെന്നാണ് ബസ് ഉടമസ്ഥ സംഘത്തിന്റെ ആവശ്യം.

WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP

Ad Code