Hot Posts

6/recent/ticker-posts
📰 Latest News
Loading latest news...
Advertisement 1 Advertisement 2

പയ്യന്നൂർ കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറുടെ നിരാഹാരസമരം

● പയ്യന്നൂർ: പയ്യന്നൂർ കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവർ സമരം തുടങ്ങി. മാത്തിൽ ആലപ്പടമ്പ് സ്വദേശി കെ.വിനോദ് കുമാറാണ് ഡിപ്പോ വരാന്തയിൽ പായ വിരിച്ച് കിടന്ന് നിരാഹാരസമരം ആരംഭിച്ചത്. തനിക്ക് അനുവദിച്ചു തന്ന റൂട്ടിൽ ജോലിചെയ്യാൻ അധികൃതർ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് സമരം..2009 മുതൽ കെഎസ്ആർടിസി ജീവനക്കാരനായ വിനോദ് കുമാർ 2019 മുതൽ പയ്യന്നൂർ ഡിപ്പോയ്ക്ക് കീഴിലാണ് ജോലിചെയ്യുന്നത്. പയ്യന്നൂർ കാസർകോട് ആലന്തട്ട കയ്യൂർ റൂട്ടാണ് വിനോദ് കുമാറിന് അനുവദിച്ചത്.

ആറുമാസം കൂടുമ്പോൾ സീനിയോറിറ്റി പ്രകാരം ഡ്രൈവർക്ക് താത്പര്യമുള്ള റൂട്ട് അനുവദിക്കുന്ന പ്രകാരമാണ് ഈ റൂട്ടിൽ ജോലിചെയ്യുന്നത്. എന്നാൽ ജോലിക്കെത്തുമ്പോൾ ഈ റൂട്ടിൽ പോകണ്ട വേറെ റൂട്ടിൽ പോയ്‌ക്കോളൂ എന്നാണ് ഡിപ്പോ അധികൃതരുടെ നിലപാട്. ഒരു ദിവസത്തെ അവധി കഴിഞ്ഞ് വന്നപ്പോൾ ഡ്യൂട്ടിക്ക് കയറേണ്ട എന്നും പറഞ്ഞെന്ന് വിനോദ് കുമാർ പറഞ്ഞു. ഇക്കാരണങ്ങളാലാണ് സമരം നടത്തുന്നതെന്നും സമരം തുടരുമെന്നും കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് (ബിഎംഎസ്) പ്രവർത്തകൻ കൂടിയായ അദ്ദേഹം പറഞ്ഞു.

എന്നാൽ, വിനോദ് കുമാറിൻ്റെ ഡ്യൂട്ടിയല്ല ഷെഡ്യൂളാണ് മാറ്റിക്കൊടുത്തതെന്നും ഇദ്ദേഹം കൃത്യമായി ജോലിക്കെത്തുന്നില്ലെന്നും എടിഒ ആൽബിൻ സേവ്യർ പറഞ്ഞു. കൃത്യമായി ജോലിക്കെത്താതിരുന്നാൽ വെഹിക്കിൾ സൂപ്പർവൈസർ അടക്കമുള്ളവർക്ക് സർവീസുകൾ കൃത്യമായി നടത്താൻ ബുദ്ധിമുട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Related tags: Latest News, Kannur, Ksrtc, Hunger strike
WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP