●
തളിപ്പറമ്പ്: ചപ്പാരപ്പടവില്‍ ഓടിക്കൊണ്ടിരിക്കെ കാർ കത്തിനശിച്ചു, ആളപായമില്ല. ചപ്പാരപ്പടവ് പടപ്പേങ്ങാട് സ്വദേശി കെ.ഫജാറും സുഹൃത്തും സഞ്ചരിച്ച കെ എൽ.56.ആർ.5600 നമ്പർ കാറാണ് കത്തി നശിച്ചത്. വെള്ളിയാഴ്ച രാവിലെ 10.15 മണിയോടെ വീട്ടിൽ നിന്നും തളിപ്പറമ്പിലേക്കുള്ള യാത്രക്കിടെ ചപ്പാരപ്പടവിൽ വെച്ചാണ് സംഭവം. തീയും പുകയും ഉയരുന്നത് കണ്ട് യാത്രക്കാർ പുറത്തേക്കിറങ്ങിയതിനാൽ ദുരന്ത മൊഴിവായി.
തളിപ്പറമ്പ് ഫയർസ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഓഫീസർ എൻ.കുര്യാക്കോസിൻ്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ എം.ബി.സുനിൽകുമാർ, ഫയർമാൻമാരായ അനൂപ്, വിപിൻ, സിനീഷ് ഹോം ഗാർഡുമാരായ മാത്യു, ധനജ്ഞയൻ എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്. കാർ പൂർണ്ണമായും കത്തിനശിച്ചു. ഷോർട്ട് സർക്യുട്ട് ആണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Social Plugin