Hot Posts

6/recent/ticker-posts

Ad Code

Recent Posts

ത്രില്ലറുമായി വീണ്ടും ജീത്തു ജോസഫ്; ബിജു മേനോനും ജോജു ജോർജും ഒന്നിക്കുന്ന 'വലതു വശത്തെ കള്ളൻ' പൂർത്തിയായി

● ബിജു മേനോൻ, ജോജു ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലുമായാണ് ചിത്രീകരണം പൂർത്തിയാക്കി യിരിക്കുന്നത്.

ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ, ബഡ് ടൈംസ്റ്റോറീസ്സുമായി സഹകരിച്ചാണ് ഈ ചിത്രം നിർമിക്കുന്നത്. എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് - കെറ്റിനാ ജിത്തു, മിഥുൻ ഏബ്രഹാം. സിനി ഹോളിക്‌സ് സാരഥികളായ ടോൺസൺ, സുനിൽ രാമാടി, പ്രശാന്ത് നായർ എന്നിവരാണ് സഹനിർമാതാക്കൾ.

സമൂഹത്തിലെ വ്യത്യസ്‌ത തലങ്ങളിലുള്ള രണ്ടു വ്യക്തികളുടെ ജീവിതത്തിൽ അരങ്ങേറുന്ന സംഘർഷങ്ങളാണ് പൂർണമായും ത്രില്ലർ ഴോണറിൽ ജീത്തു ജോസഫ് അവതരിപ്പിക്കുന്നത്. ലെന, നിരഞ്ജന അനൂപ്, ഇർഷാദ്, ഷാജു ശ്രീധർ, സംവിധായകൻ ശ്യാമപ്രസാദ്, മനോജ്.കെ.യു. ലിയോണ ലിഷോയ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഡിനു തോമസ് ഈലാനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. കൂദാശ എന്ന ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്‌തത്‌ ഡിനു തോമസായിരുന്നു. സംഗീതം -വിഷ്ണു ശ്യാം. ഛായാഗ്രഹണം - സതീഷ് ക്കുറുപ്പ്. എഡിറ്റിങ്-വിനായക്, കലാസംവിധാനം. പ്രശാന്ത് മാധവ്. മേക്കപ്പ്-ജയൻ പൂങ്കുളം. കോസ്റ്റ്യൂം ഡിസൈൻ -ലിൻഡ ജീത്തു. സ്റ്റിൽസ് - സബിത്ത്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്‌ടർ - അറഫാസ് അയുബ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് -ഫഹദ് (അപ്പു), അനിൽ.ജി. നമ്പ്യാർ. പ്രൊഡക്ഷൻ കൺട്രോളർ -ഷബീർ മലവെട്ടത്ത്.

Related tags: Joju George, Biju Menon, Entertainment News,  Jeethu Joseph



Comments

WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP

Ad Code