Hot Posts

6/recent/ticker-posts

Ad Code

Recent Posts

സി.സദാനന്ദൻ വധശ്രമക്കേസിലെ പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച്‌ പി. ജയരാജൻ; ചികിത്സാസൗകര്യം ഒരുക്കി

കണ്ണൂർ: ആർഎസ്‌എസ് നേതാവ് സി. സദാനന്ദനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ ജയിലില്‍ സന്ദർശിച്ച്‌ സിപിഎം നേതാവ് പി. ജയരാജൻ. ശനിയാഴ്ചയാണ് അദ്ദേഹം കണ്ണൂർ സെൻട്രല്‍ ജയിലിലെത്തി പ്രതികളായ സിപിഎം പ്രവർത്തകരെ സന്ദർശിച്ചത്. അസുഖമുള്ളവർക്ക് ചികിത്സ ഒരുക്കിയിട്ടുണ്ടെന്നും ഇവരുടെ വീടുകളില്‍പോയി കുടുംബാംഗങ്ങളെയും കാണുമെന്നും പി. ജയരാജൻ പ്രതികരിച്ചു. കണ്ണൂർ സെൻട്രല്‍ ജയിലിലെ ജയില്‍ ഉപദേശകസമിതി അംഗം കൂടിയാണ് അദ്ദേഹം.

'സുപ്രീംകോടതി ശിക്ഷിച്ച സഖാക്കളെ കണ്ടു. അവരില്‍ ചിലർ അസുഖംബാധിച്ചവരാണ്. പാർക്കിൻസണ്‍ രോഗം ബാധിച്ച രവീന്ദ്രൻ മാഷ് അടക്കമുള്ളവരുണ്ട്. അവർക്ക് ആവശ്യമായ ചികിത്സാസംവിധാനം ഒരുക്കിയിട്ടുണ്ട്', ജയരാജൻ പറഞ്ഞു. പ്രതികളെ ജയിലില്‍ സന്ദർശിക്കുന്നതിനെ ആർഎസ്‌എസ് എതിർക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് 'ആർഎസിഎസിന്റെ സർട്ടിഫിക്കറ്റൊന്നും സിപിഎമ്മിന് ആവശ്യമില്ല. ആർഎസ്‌എസ് ഫാസിസ്റ്റ് സ്വഭാവമുള്ള ശക്തിയാണ്. അവർസിപിഎമ്മിനെ എതിർക്കുന്നുവെന്ന് പറഞ്ഞാല്‍ അതുതന്നെ സിപിഎമ്മിനുള്ള ഏറ്റവുംവലിയ അംഗീകാരമാണ്' എന്നായിരുന്നു മറുപടി.

നിലവില്‍ രാജ്യസഭാംഗമായ സി. സദാനന്ദനെ 1994 ജനുവരി 25-ന് രാത്രി വധിക്കാൻശ്രമിച്ച സംഭവത്തില്‍ പ്രതികളായ എട്ട് സിപിഎം പ്രവർത്തകരാണ് കഴിഞ്ഞ തിങ്കളാഴ്ച കീഴടങ്ങിയത്. സുപ്രീംകോടതിയും അപ്പീല്‍ തള്ളിയതോടെയാണ് ഇവർ കോടതിയിലെത്തി കീഴടങ്ങിയത്. തുടർന്ന് ജയിലില്‍പോകുന്ന പ്രതികളെ യാത്രയാക്കാൻ എംഎല്‍എയായ കെ.കെ. ശൈലജ അടക്കമുള്ളവർ എത്തിയിരുന്നു. പ്രതികള്‍ കീഴടങ്ങിയ ദിവസം പി. ജയരാജൻ കണ്ണൂരിലുണ്ടായിരുന്നില്ല. അതിനാലാണ് കണ്ണൂരില്‍ മടങ്ങിയെത്തിയശേഷം അദ്ദേഹം ജയിലിലെത്തി പ്രതികളെ സന്ദർശിച്ചത്.

Related tags: Latest News Kannur, P Jayarajan, Center Jail 

Comments

WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP

Ad Code