Advertisement 1

📢 ADVERTISE WITH US HERE

WhatsApp 9 037 057 047
LATEST NEWS
Loading latest news...
Advertisement 1 Advertisement 2

കണ്ണൂര്‍ ശ്രീകണ്ഠപുരത്ത് പാഴ്സല്‍ ലോറി മറിഞ്ഞ് അപകടം ; ഡ്രൈവര്‍ക്ക് ഗുരുതരപരിക്ക്

കണ്ണൂർ : ശ്രീകണ്ഠപുരം ചേപ്പറമ്പ് ചെമ്പേരി റോഡില്‍ പാഴ്സല്‍ ലോറി മറിഞ്ഞ് അപകടം. ചേപ്പറമ്പ് പയറ്റ്യാലിലാണ് അപകടം. ചെമ്പേരിയിലെ ഒരു പ്രമുഖ സ്ഥാപനത്തിലേക്ക് ഡല്‍ഹിയില്‍ നിന്നും പാഴ്സലുമായി വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്.

ഹെവി ചരക്ക് വാഹനങ്ങള്‍ക്ക് ഈ റൂട്ടില്‍ അനുമതിയില്ല. കൊടുംവളവും ഇറക്കവുമായ ഈ റോഡില്‍ അപകടങ്ങള്‍ പതിവാണ്. അത് കൊണ്ട് തന്നെ തളിപ്പറമ്പിൽ നിന്നും മലയോര ഹൈവേ റോഡ് വഴിയാണ് ഇത്തരം വാഹനങ്ങള്‍ സഞ്ചരിക്കേണ്ടത്.

അത് പാലിക്കാത്തതാണ് അപകട കാരണം. വെള്ളിയാഴ്ച രാവിലെ 7 മണിയോടെ നടന്ന അപകടത്തില്‍ അന്യസംസ്ഥാനക്കാരായ ഡ്രൈവർക്ക് സാരമായി പരുക്കേറ്റു. ഇയാളെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തളിപ്പറമ്പിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്ത് എത്തി.

Related tags: Latest Kannur News, Accident