Hot Posts

6/recent/ticker-posts

Ad Code

ദുബായിൽ നീണ്ട ഇടവേളയ്ക്ക് സേഷം താമസ വാടക കുറയുന്നു


● ദുബായില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം താമസ വാടകയില്‍ കുറവ് വന്നു തുടങ്ങി. സ്റ്റുഡിയോ ഫ്ലാറ്റുകളുടെയും ഒരു കിടപ്പ് മുറിയുള്ള ഫ്ലാറ്റുകളുടെയും വാടകയിലാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് സോഴ്സുകള്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ജീവിക്കാന്‍ ചെലവേറിയ നഗരമായ ദുബായിലെ ചില സ്ഥലങ്ങളില്‍ കഴിഞ്ഞ രണ്ടുമാസമായി വീട്ടു വാടക വര്‍ദ്ധിച്ചിട്ടില്ലെന്നാണ് പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് സോഴ്സുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ കുറേ നാളുകളായി മിക്ക സ്ഥലങ്ങളിലും താമസ വാടക കുതിച്ചു ഉയര്‍ന്നിരുന്ന സ്ഥാനത്താണ് ഈ മാറ്റം. ഷെയറിങ് താമസ കേന്ദ്രങ്ങള്‍ക്കെതിരെ ദുബായ് മുൻസിപ്പാലിറ്റി നടപടി ശക്തമാക്കിയത് വാടക കുറയാന്‍ കാരണമായി ചൂണ്ടികാണിക്കപ്പെടുന്നു.

നിരവധി ബാച്ചിലേഴ്സും ഇത്തരം താമസകേന്ദ്രങ്ങള്‍ ഒരിക്കിയിരുന്ന കമ്പനികളും അജ്മാന്‍, ഷാര്‍ജ എന്നീ എമിറേറ്റുകളിലേക്ക് പ്രവര്‍ത്തനം മാറ്റിയതും ദുബായില്‍ വാടകക്കാരുടെ ഡിമാന്റ് കുറയാന്‍ കാരണമായി. ദുബായ് ഇന്റര്‍നാഷണല്‍ സിറ്റിയില്‍, കഴിഞ്ഞ രണ്ടുമാസമായി വാടകയില്‍ വര്‍ദ്ധന ഇല്ലെന്ന്, യുഎഇയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്റര്‍നാഷണല്‍ സിറ്റിയിലെ സ്റ്റുഡിയോ അപ്പാര്‍ട്ട്മെന്റുകള്‍ക്ക്, വാര്‍ഷിക വാടക 29,000 ദിര്‍ഹത്തിന് താഴെയാണെന്ന് റിയല്‍ എസ്റ്റേറ്റ് എജന്റുമാരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

ദുബായ് ഡിസ്‌കവറി ഗാര്‍ഡനില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ വാടകയില്‍ ഒരു ശതമാനം കുറവ് രേഖപ്പെടുത്തിയെന്നും ഈ റിപ്പോര്‍ട്ടിലുണ്ട്. റെന്റല്‍ ഇന്‍ഡക്സിലെ റേറ്റിങ് അനുസരിച്ചാണ് ദുബായില്‍ വാടക നിശ്ചയിക്കുന്നത്. വീട്ടുവാടകയിലെ കുറവ് മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ക്ക് വലിയ ആശ്വാസമാണ്.

Content Highlights: Dubai Rents Finally Drop: Tenants Get Breathing Room in 2025
WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP

Ad Code