BREAKING NEWS

6/recent/ticker-posts

എട്ടാംക്ലാസ് വിദ്യാര്‍ഥി വീട്ടില്‍ മരിച്ച നിലയില്‍


പരിയാരം: എട്ടാംക്ലാസ് വിദ്യാര്‍ഥിയെ വീട്ടിലെ മുറിയുടെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പിലാത്തറ പെരിയാട്ട് വാടകവീട്ടില്‍ താമസിക്കുന്ന പുതിയതെരു സ്വദേശി വിജിന-രാജേഷ് ദമ്പതികളുടെ മകന്‍ അജുല്‍രാജ് (12)ആണ് മരിച്ചത്.

ഉച്ചഭക്ഷണം കഴിഞ്ഞ് അമ്മ വിജിനയും ഇളയമകളും ഉറങ്ങാന്‍ കിടന്നിരുന്നു. വൈകുന്നേരം 5.15 ന് ഇവര്‍ ഉറങ്ങിയെഴുന്നേറ്റപ്പോഴാണ് അജുല്‍രാജിനെ മരിച്ച നിലയില്‍ കണ്ടത്. പിലാത്തറ മേരിമാത ഇംഗ്ലീഷ് സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.