● മിയാമി: ഇന്റർ മിയാമി താരം ലയണൽ മെസിയുടെ അംഗ രക്ഷകൻ യാസീൻ ചൂക്കോക്ക് ഒരുമാസം വിലക്ക്. ലീഗ് കപ്പിൽ ഇന്റർമിയായമിയുടെ അറ്റ്ലസിനെതിരേയുള്ള മത്സരത്തിന് ശേഷം നടന്ന സംഭവത്തെ തുടർന്നാണ് സസ്പെൻഷൻ. മത്സരത്തിന് ശേഷം ഇരു ടീമുകളിലേയും കളിക്കാൻ തമ്മിൽ ഗ്രൗണ്ടിൽ വാക്കുതർക്കം ഉണ്ടായിരുന്നു.
അതിൽ ഇടപെട്ടതിനാണ് യാസീൻ ചൂക്കോക്ക് വിലക്ക്. സംഭവത്തിൽ ഇന്റർ മിയാമി ക്ലബിന് പിഴ വിധിച്ചിട്ടുണ്ടെങ്കിലും എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ടൂർണമെന്റ് നടക്കുന്ന സമയത്ത് സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ പാടില്ല എന്നതാണ് നടപടി. നേരത്തെ ചൂക്കോയെ ടച്ച് ലൈനിൽ നിർത്തുന്നത് എം.എൽ.എസ് വിലക്കിയിരുന്നു.
Social Plugin