LATEST NEWS
Loading latest news...

മുഖക്കുരു വന്നാല്‍ പൊട്ടിക്കാറുണ്ടോ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

● മുഖക്കുരു വന്നാല്‍ അത് പൊട്ടിച്ചു കളയാതെ കൈകള്‍ക്ക് ഒരു സ്വസ്ഥത ഉണ്ടാകില്ല. ചിലപ്പോള്‍ സാധാരണയായി വന്നു പോകാവുന്ന ഒരു മുഖക്കുരുവായിരിക്കും, എന്നാല്‍ അത് പൊട്ടിച്ച് വികൃതമാക്കി, പാടാവുകയും ചെയ്യും. പാടാല്‍ പിന്നെ അത് മാറുക പ്രയാസമായിരിക്കും.

ചില മുഖക്കുരു ഹോര്‍മോണല്‍ പ്രശ്നങ്ങളുടെ ലക്ഷണവുമാകാം. അത് ഡോക്ടറെ സമീപിച്ച് കൃത്യമായി ചികിത്സ ആവശ്യമായതുമാണ്. ചര്‍മത്തിന് എണ്ണമയം നല്‍കുന്നത് സീബം എന്ന സ്രവമാണ്. സെബേഷ്യസ് ഗ്രന്ഥികളാണ് ഇത് ഉത്പാദിപ്പിക്കുന്നത്. പ്രായപൂര്‍ത്തിയാകുമ്പോള്‍, ഹോര്‍മോണുകളുടെ പ്രവര്‍ത്തനംമൂലം സീബത്തിന്റെ ഉത്പാദനം കൂടും. ഗ്രന്ഥികള്‍ക്കുള്ളില്‍ സ്രവം നിറഞ്ഞ് വീര്‍ത്ത് മുഖക്കുരുവായി മാറുന്നു.

മുഖക്കുരു വരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മുഖക്കുരു ഉള്ളവർ ഇടയ്ക്കിടെ മുഖം കഴുകുന്നതും മുഖം അമര്‍ത്തിത്തുടയ്ക്കുന്നതും നല്ലതല്ല.

ശുദ്ധമായ വെള്ളത്തില്‍ ഒന്നോ രണ്ടോതവണ കഴുകാം.

വീര്യം കുറഞ്ഞ ഫെയ്‌സ് വാഷോ, ക്ലെന്‍സറോ ഉപയോഗിച്ച മുഖം രണ്ട് നേരം വൃത്തിയാക്കാം.

പിസിഒഡി, തൈറോയ്ഡ് പ്രശ്‌നങ്ങള്‍ എന്നിവയുള്ളവര്‍ അതിനുള്ള ചികിത്സ തേടണം.

രാത്രി ഉറങ്ങുന്നതിന് മുന്‍പ് മേക്കപ്പ് നീക്കം ചെയ്യാന്‍ മറക്കരുത്.

സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് ചര്‍മരോഗവിദഗ്ധന്റെ നിര്‍ദേശം തേടണം.

ചര്‍മത്തിന്റെ ആരോഗ്യത്തില്‍ മാനസികാരോഗ്യം പ്രധാനമാണ്. മാനസികസമ്മര്‍ദം, ടെന്‍ഷന്‍ എന്നിവ ഒഴിവാക്കാന്‍ ശ്രമിക്കുക.

ദിവസം എട്ടുമണിക്കൂറെങ്കിലും ഉറങ്ങാന്‍ ശ്രമിക്കാം.

ഭക്ഷണക്കാര്യത്തിലും വേണം ശ്രദ്ധ

പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉള്‍പ്പെടുത്തണം.

വെള്ളം നന്നായി കുടിക്കുക.

എണ്ണയുടേയും മധുരത്തിന്റെയും അമിതോപയോഗം നിയന്ത്രിക്കണം

ബേക്കറി പലഹാരങ്ങള്‍, ചോക്ലേറ്റ് എന്നിവ ഒഴിവാക്കുക.

പാല്‍, ചീസ് എന്നിവയുടെ അമിതോപയോഗവും മുഖക്കുരു വര്‍ധിപ്പിച്ചേക്കാം

മുഴുധാന്യങ്ങള്‍, ഗോതമ്പ്, ഓട്‌സ്, ബ്രൗണ്‍റൈസ് എന്നിവ ആഹാരത്തിന്റെ ഭാഗമാക്കാം

Related tags: Health News 
Ad 1
Ad 2
Ad 3