● തലശ്ശേരി : വീട്ടുമുറ്റത്ത് തെരുവ് നായ്ക്കളുടെ പരാക്രമത്തിൽ 8 വയസുകാരനായ വിദ്യാർത്ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചേറ്റംകുന്നിലെ ബീത്താസിൽ സാമൂഹ്യ പ്രവർത്തകനായ വലിയടത്ത് സാഹിറിൻ്റെ മകൾ ഷഹദയുടെ 8 വയസുകാരനായ മകൻ മുഹമ്മദ് സഹിയാനാണ് വീട്ടിൽ നിന്നും സമീപത്തെ കടയിലേക്ക് പോകുന്നതിനായി വീട്ടു മുറ്റത്തിറങ്ങുന്നതിനിടെ രണ്ട് തെരുവ് നായ്ക്കൾ പാഞ്ഞടുത്തത്. കുട്ടി അതിവേഗതയിൽ പിറകോട്ട് ഓടി വീട്ടിനകത്ത് പ്രവേശിച്ച് മുൻവശത്തെ ഗ്രിൽസ് പൂട്ടിയതിനാൽ നായ്ക്കളുടെ കടിയേൽക്കുന്നതിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
ഇതിൻ്റെ സി സി ടി വി ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചേറ്റംകുന്ന് പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്. പ്രഭാത സവാരിക്കാരും മദ്രസകളിലേക്കും വിദ്യാലയങ്ങളിലേക്കും പോകുന്ന വിദ്യാർത്ഥികളുൾപ്പെടെ ഭയപ്പാടോടെയാണ് പുറത്തിറങ്ങുന്നത്. വിദ്യാർത്ഥികളോടൊപ്പം രക്ഷിതാക്കളും വടിയുമായി അനുഗമിക്കേണ്ടുന്ന അവസ്ഥ സംജാതമായിരിക്കുന്നുവെന്നും തെരുവ് നായ്ക്കളുടെ രൂക്ഷമായ ശല്യം നിയന്ത്രിക്കാൻ നഗരസഭയും ബന്ധപ്പെട്ട അധികാരികളും ശക്തമായ നടപടികൾ സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Related tags: Latest News, Kannur
Social Plugin