Advertisement 1

📢 ADVERTISE WITH US HERE

WhatsApp 9 037 057 047
LATEST NEWS
Loading latest news...
Advertisement 1 Advertisement 2

അൽ നസറിന് കിരീടം നഷ്ടം, തോൽ‌വിയിലും റൊണാൾഡോക്ക് ലോക റെക്കോർഡ് നേട്ടം

ഹോങ്കോങ്: 2025 സൗദി സൂപ്പർ കപ്പ് ഫൈനലിൽ അൽ നസർ പരാജയപ്പെട്ടിരിക്കുകയാണ്. കലാശപ്പോരാട്ടത്തിൽ അൽ അഹ്ലിയാണ് അൽ നസറിനെ കീഴടക്കി കിരീടം ചൂടിയത്. മത്സരത്തിന്റെ നിശ്ചിത സമയത്തിൽ ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി തുല്യത പാലിക്കുകയായിരുന്നു. ഒടുവിൽ പെനാൽറ്റി വിധിയെഴുതിയ മത്സരത്തിൽ 5-3 എന്ന സ്കോറിനാണ് അൽ അഹ്ലി വിജയിച്ചത്.

കിരീടം നഷ്ടമായെങ്കിലും ഒരു ചരിത്രനേട്ടമാണ് അൽ നസർ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ കൈപ്പിടിയിലാക്കിയത്. മത്സരത്തിൽ ഒരു ഗോളാണ് റൊണാൾഡോ നേടിയത്. മത്സരത്തിൽ അനുകൂലമായി ലഭിച്ച പെനാൽറ്റി താരം കൃത്യമായി ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു. ഈ ഗോളോടെ അൽ നസറിനൊപ്പം 100 ഗോളുകൾ എന്ന പുതിയ നാഴികക്കല്ല് സ്വന്തമാക്കാനും റൊണാൾഡോക്ക് സാധിച്ചു.

ഫുട്ബോളിന്റെ ചരിത്രത്തിൽ നാല് വ്യത്യസ്ത‌ ക്ലബ്ബുകൾക്ക് വേണ്ടിയും ദേശീയ ടീമിന് വേണ്ടിയും 100 ഗോളുകൾ നേടുന്ന ആദ്യ താരമായും റൊണാൾഡോ മാറി. മാഞ്ചസ്റ്റർ യുണൈറ്റഡ്(145), റയൽ മാഡ്രിഡ്(450), യുവൻ്റസ്(101), അൽ നസർ(100) എന്നിങ്ങനെയാണ് റൊണാൾഡോ നാല് രാജ്യങ്ങളിലെ നാല് ടീമുകൾക്ക് വേണ്ടി നേടിയ ഗോളുകളുടെ കണക്കുകൾ. പോർച്ചുഗീസ് ദേശിയ ടീമിനായി 138 ഗോളുകളും റൊണാൾഡോ നേടി.

അതേസമയം മത്സരത്തിൽ റൊണാൾഡോയുടെ ഗോളിൽ മുന്നിലെത്തിയ ഫ്രാങ്ക് കെസ്സിയാണ് അൽ അഹ്ലിക്കായി സമനില ഗോൾ നേടിയത്. രണ്ടാം പകുതിയിൽ 82-ാം മിനിറ്റിൽ മാർസെലോ ബ്രോസോവിച്ച് അൽ നാസറിനെ വീണ്ടും മുന്നിലെത്തിച്ചു. എന്നാൽ 89-ാം മിനിറ്റിൽ റോജർ ഇബാനെസിന്റെ്റെ ഗോളിൽ അൽ അഹ്ലി വീണ്ടും സമനില പിടിക്കുകയായിരുന്നു. ഒടുവിൽ പെനാൽറ്റി വിധിയെഴുതിയ മത്സരത്തിൽ അൽ അഹ്ലി കിരീടം സ്വന്തമാക്കുകയായിരുന്നു.

Related tags: Latest News, Football, Cristiano Ronaldo
Ad 1
Ad 2