Hot Posts

6/recent/ticker-posts

Ad Code

Recent Posts

കണ്ണൂര്‍ സര്‍വകലാശാല തെരഞ്ഞെടുപ്പ് സംഘര്‍ഷം; സ്ഥലത്തില്ലാതിരുന്ന നേതാക്കള്‍ക്കെതിരെ വധശ്രമ കേസെടുത്തെന്ന പരാതിയുമായി യുഡിഎസ്‌എഫ്


കണ്ണൂർ: കണ്ണൂർ സർവ്വകലാശാല തെരഞ്ഞെടുപ്പ് സംഘർഷത്തില്‍ സ്ഥലത്തില്ലാതിരുന്ന നേതാകള്‍ക്കെതിരെ വധശ്രമ കേസെടുത്തെന്ന പരാതിയുമായി യുഡിഎസ്‌എഫ്. സംഘർഷം നടക്കുമ്പോള്‍ സ്ഥലത്ത് ഇല്ലാതിരുന്ന കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ്, എംഎസ്‌എഫ് മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർക്കെതിരെ കേസെടുത്തെന്നാണ് പരാതി. ഇതിന്റെ തെളിവുകള്‍ ഉള്‍പ്പെടെ ഇരു സംഘടനകളും കണ്ണൂർ എസിപിക്ക് പരാതി നല്‍കി.

കണ്ണൂർ സർവ്വകലാശാല തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തില്‍ എസ്‌എഫ്‌ഐ മയ്യില്‍ ഏരിയ കമ്മിറ്റി അംഗം അതുല്‍ സി.വിയുടെ പരാതിയില്‍ കണ്ണൂർ ടൗണ്‍ പൊലീസ് 24 പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. കേസില്‍ ഒന്നാം പ്രതിയായ കെഎസ്‌യു നേതാവ് ഹരികൃഷ്ണൻ പാളാട് സംഭവസമയം കോളയാട്ടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ അടക്കമാണ് നേതാക്കള്‍ കണ്ണൂർ എസിപിക്ക് പരാതി നല്‍കിയത്.

മയ്യില്‍ പഞ്ചായത്ത് എംഎസ്‌എഫ് പ്രസിഡന്റായ സഫ്‌വാൻ ആണ് കേസിലെ മൂന്നാം പ്രതി. അക്രമ സംഭവങ്ങള്‍ നടക്കുമ്പോള്‍ സഫ്വാൻ ചെക്കിക്കുളത്തെ പെട്രോള്‍ പമ്പില്‍ നിന്ന് വാഹനത്തില്‍ ഇന്ധനം നിറക്കുന്ന സിസിടിവി ദൃശ്യങ്ങളും നേതാക്കള്‍ ഹാജരാക്കി. സിപിഎം ഓഫീസില്‍ നിന്ന് നല്‍കിയ പട്ടിക അനുസരിച്ചാണ് നേതാക്കളെ കേസില്‍ പ്രതിച്ചേർത്തതെന്ന് കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫർഹാൻ മുണ്ടേരി പറഞ്ഞു.

അക്രമ സംഭവങ്ങളില്‍ 220 പേർക്കെതിരെ പൊലീസ് ആദ്യം കേസെടുത്തിരുന്നു. ഇതിന് പുറമേ യുഡിഎസ്‌എഫ് പ്രവർത്തകർ നല്‍കിയ പരാതിയിലും കേസെടുത്തിട്ടുണ്ട്. എന്നാല്‍ എസ്‌എഫ്‌ഐ യുടെ പരാതിയില്‍ കെഎസ്‌യു -എംഎസ്‌എഫ് നേതാക്കള്‍ക്കെതിരെ മാത്രം വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചേർത്തന്നാണ് ആരോപണം.

Related tags: Latest News, Kannur, Kannur University 

Comments

WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP

Ad Code