● മലയാളി സൂപ്പർതാരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുന്നുവെന്ന് വാർത്തകളാണ് ഇന്ത്യൻ ക്രിക്കറ്റിൽ നിറഞ്ഞു നിൽക്കുന്നത്. തന്നെ ലേലത്തിൽ വിടാൻ സഞ്ജു രാജസ്ഥനോട് ആവശ്യപ്പെട്ടുവെന്നാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സഞ്ജുവിനെ സ്വന്തമാക്കാനായി ചെന്നൈ സൂപ്പർ കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും നേരത്തെ തന്നെ ശ്രമങ്ങൾ നടത്തിയിരുന്നു.
ഇപ്പോൾ സഞ്ജു രാജസ്ഥാൻ വിടാനുള്ള കാരണത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര. യുവതാരം വൈഭവ് സൂര്യവംശി രാജസ്ഥാന്റെ ഓപ്പണറായി എത്തിയത് സഞ്ജുവിന്റെ ഈ തീരുമാനത്തിന് പിന്നിലുള്ള കരണമായിരിക്കാമെന്നാണ് ആകാശ് ചോപ്ര പറഞ്ഞത്. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ താരം.
"സഞ്ജു സാംസൺ എന്തുകൊണ്ടാണ് രാജസ്ഥാൻ വിടാൻ ആഗ്രഹിക്കുന്നത്? കഴിഞ്ഞ സീസണിൽ ലേലത്തിന് മുമ്പ് ജോസ് ബട്ലറെ രാജസ്ഥാൻ റിലീസ് ചെയ്തു. ജെയ്സ്വാൾ വന്നതുകൊണ്ടും സഞ്ജു ഓപ്പണറാവാൻ ആഗ്രഹിച്ചതുകൊണ്ടുമാണ് രാജസ്ഥാൻ ഇങ്ങനെ ചെയ്‌തതെന്ന് ഞാൻ കരുതുന്നു. ടീമിൽ നിലനിർത്തേണ്ടതും ഒഴിവാക്കേണ്ടതുമായ താരങ്ങളിൽ സഞ്ജുവിന് വലിയ പങ്കുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇതില്ലെന്ന് തോന്നുന്നു. ഈ സീസണിൽ വൈഭവ് സൂര്യവംശി വന്നു. ഇപ്പോൾ ടീമിൽ രണ്ട് ഓപ്പണർമാരുണ്ട്. ജുറലിനെ കുറച്ചുകൂടി മുന്നിൽ കളിപ്പിക്കാൻ അവർ ആഗ്രഹിക്കുന്നു. അതിനാൽ സഞ്ജു ടീം വിടാൻ ആഗ്രഹിക്കുന്നു. ഇതെല്ലം ഊഹങ്ങളാണ് സഞ്ജുവിൻ്റേയും രാജസ്ഥാന്റെയും മനസ്സിൽ ഉള്ളത് എന്താണെന്ന് എനിക്കറിയില്ല" ആകാശ് ചോപ്ര പറഞ്ഞു.
2025 ഐപിഎല്ലിൽ സഞ്ജുവിന് പരുക്കേറ്റ സമയത്താണ് വൈഭവ് രാജസ്ഥനായി കളത്തിൽ ഇറങ്ങിയത്. ഓപ്പണിങ്ങിൽ മിന്നും പ്രകടനം നടത്തിയതോടെ വൈഭവ് ആ സ്ഥാനങ്ങളിൽ സ്ഥിര സാന്നിധ്യമാവുകയായിരുന്നു. സഞ്ജു പരുക്ക് മാറി തിരിച്ചെത്തിയ മത്സരങ്ങളിൽ താരം മൂന്നാം നമ്പറിൽ ആയിരുന്നു കളിച്ചിരുന്നത്. 2025 ഐപിഎല്ലിൽ രാജസ്ഥനായി മിന്നും പ്രകടനമാണ് വൈഭവ് നടത്തിയിരുന്നത്. 2025 ഐപിഎൽ സീസണിൽ സൂപ്പർ സ്ട്രൈക്കർ അവാർഡ് സ്വന്തമാക്കിയത് വൈഭവ് സൂര്യവംശിയായിരുന്നു. രാജസ്ഥനായി ഏഴ് മത്സരങ്ങളിൽ നിന്നും ഒരു സെഞ്ച്വറിയും ഒരു അർദ്ധ സെഞ്ച്വറിയും ഉൾപ്പെടെ 252 റൺസാണ് നേടിയത്.
കഴിഞ്ഞ ലേലത്തിൽ 1.10 കോടി രൂപക്കായിരുന്നു ഈ 14കാരനെ രാജസ്ഥാൻ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. ഇതോടെ ഐപിഎൽ ലേലത്തിൽ ടീമിൽ ഇടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും വൈഭവ് മാറിയിരുന്നു. ലഖ്നൗ സൂപ്പർ ജയന്റസിനെതിരെയുള്ള മത്സരത്തിലാണ് വൈഭവ് ഈ സീസണിൽ അരങ്ങേറ്റം കുറിച്ചത്. ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം മാറിയിരുന്നു. 14-ാം വയസിലാണ് താരം കുറഞ്ഞ താരമായും വൈഭവ് ഈ ചരിത്രനേട്ടം തൻ്റെ പേരിലാക്കി മാറ്റിയത്.
Related tags: Latest News, Cricket Update, Sanju Samson
Social Plugin