Hot Posts

6/recent/ticker-posts

ഓപ്പറേഷൻ തിരങ്ക; സ്വാതന്ത്യദിനത്തില്‍ ജിയോ ഹോട്സ്റ്റാര്‍ എല്ലാവര്‍ക്കും സൗജന്യം


● രാജ്യം 79-ാം സ്വാതന്ത്രദിനം ആഘോഷിക്കുന്നവേളയില്‍ ഏവർക്കും സേവനം സൗജന്യമാക്കി ജിയോ ഹോട്സ്റ്റാർ. 'ഓപ്പറേഷൻ തിരങ്ക' എന്ന പേരില്‍ 'ഒരു തിരങ്ക, അനേകം കഥകള്‍', എന്ന ടാഗ്ലൈനോടെയാണ് ജിയോഹോട്സ്റ്റാർ പദ്ധതി അവതരിപ്പിച്ചത്. രാജ്യം 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വെള്ളിയാഴ്ച ജിയോഹോട്സ്റ്റാറിലെ സിനിമയും പരമ്പരകളുമുള്‍പ്പെടെ വിനോദപരിപാടികള്‍ സൗജന്യമായി കാണാൻ കഴിയും.

സ്വാതന്ത്ര്യദിനത്തില്‍ ജിയോ ഹോട്സ്റ്റാർ കാഴ്ചയില്‍ തന്നെ പ്രകടമായ മാറ്റങ്ങളുമായാണ് എത്തുക. ത്രിവർണ്ണത്തിലുള്ള സ്പ്ലാഷ് സ്ക്രീനിലാവും വെള്ളിയാഴ്ച ഹോട്സ്റ്റാർ ഉപയോക്താക്കള്‍ക്ക് ലഭ്യമാവുക. ഇതിനായി ഇന്റർഫേസില്‍ കാര്യമായ മാറ്റങ്ങള്‍ ഹോട്സ്റ്റാർ നടത്തിയിട്ടുണ്ട്.

രാജ്യം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ കാഴ്ചക്കാർക്ക് തടസ്സങ്ങളില്ലാതെ വിനോദപരിപാടികള്‍ ആസ്വദിക്കാൻ അവസരമൊരുക്കുക എന്നതാണ് ഓപ്പറേഷൻ തിരങ്കകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ജിയോ ഹോട്സ്റ്റാർ വ്യക്തമാക്കി. എന്ത്, എവിടെ എപ്പോള്‍ കാണണം എന്നത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കാഴ്ചക്കാർക്ക് നല്‍കി കഥപറച്ചിലിലൂടെ അനന്തസാധ്യതകള്‍ തുറന്നുനല്‍കുന്നതില്‍ ജിയോ ഹോട്സ്റ്റാർ പ്രതിജ്ഞാബദ്ധമാണെന്ന് ജിയോസ്റ്റാർ ബ്രാൻഡ് ആൻഡ് ക്രിയേറ്റീവ് മേധാവി മീനാക്ഷി അച്ചൻ പറഞ്ഞു.


Comments

WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP

Ad Code