Hot Posts

6/recent/ticker-posts

അടുക്കളയില്‍ എന്തോ അനക്കം, ചെന്ന് നോക്കിയപ്പോള്‍ കണ്ടതാവട്ടെ ചുരുണ്ടുകൂടി കിടക്കുന്ന കൂറ്റൻ രാജവെമ്പാലയെ : പിടികൂടി


കണ്ണൂർ: കണ്ണൂർ വാണിയപ്പാറ തുടിമരത്ത് വീട്ടില്‍ നിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി. വീടിന്റെ അടുക്കളയില്‍ നിന്നുമാണ് രാജവെമ്പാലയെ പിടികൂടിയത്. അടുക്കളയില്‍ എന്തോ അനങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ട വീട്ടുകാർ പരിശോധിച്ചപ്പോള്‍ കണ്ടത് മുറിയുടെ മൂലക്ക് ചുരുണ്ട് കൂടി കിടന്നത് കൂറ്റൻ രാജവെമ്പാലയെയായിരുന്നു. ഭയന്ന് വിറച്ച വീട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് മാർക്ക്‌ പ്രവർത്തകരായ ഫൈസല്‍ വിളക്കോട് മിറാജ് പേരാവൂർ അജില്‍കുമാർ സാജിദ് ആറളം എന്നിവർ സ്ഥലത്തെത്തി രാജമ്പാലയെ പിടികൂടുകയായിരുന്നു. പാമ്പിനെ പിന്നീട് വനത്തില്‍ വിട്ടു.

തുടിമരം ടൗണിന് സമീപത്തെ കെട്ടിടത്തില്‍ നിന്നും രാജവെമ്പാലയെ പിടികൂടിയിരുന്നു. മാർക്ക്‌ പ്രവർത്തകൻ രാജവെമ്പാലയെ പിടികൂടി പിന്നീട് വനത്തില്‍ വിട്ടു. രണ്ട് ദിവസം മുമ്പ് വടക്കാഞ്ചേരി പൂതനക്കയത്തും കൂറ്റൻ രാജവെമ്പാലയെ പിടികൂടി. സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെ ഒഴുകുന്ന തോട്ടില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. തോട്ടില്‍ പണിയെടുക്കുകയായിരുന്ന ജീവനക്കാരാണ് പാമ്പിനെ ആദ്യം കണ്ടത്. തുടർന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

കണ്ണൂര്‍ കൂത്തുപറമ്പ് ചെറുവാഞ്ചേരിയില്‍ വീട്ടിനുള്ളില്‍ നിന്ന് രാജവെമ്പാലയെ പിടിക്കൂടിയത് കഴിഞ്ഞ മാസമായിരുന്നു. ചെറുവാഞ്ചേരി സ്വദേശി ശ്രീജിത്തിന്റെ വീട്ടില്‍ കളിപ്പാട്ടത്തിന്റെ അടിയിലാണ് പാമ്പിനെ കണ്ടത്. വനംവകുപ്പുമായി ബന്ധപ്പെട്ടതിനു പിന്നാലെ പാമ്പുപിടുത്തക്കാരനായ ബിജിലേഷ് കോടിയേരി എത്തി രാജവെമ്പാലയെ പിടികൂടുകയായിരുന്നു. പാമ്പ് കേറിക്കൂടിയ സമയം കുട്ടികളാരും കളിപ്പാട്ടത്തിനടുത്തില്ലാത്തതിനാല്‍ അപകടം ഒഴിവായി.

Comments

WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP

Ad Code