📰 Latest News
Loading latest news...
Advertisement 1 Advertisement 2

അവൽ പുട്ട്...! ഉണ്ടാക്കിയിട്ടുണ്ടോ..? വളരെ സോഫ്റ്റും ഹെൽതിയും രുചികരവുമാണ്


● ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒന്നാണ് അവൽ. അരിയെക്കാൾ ആരോഗ്യഗുണങ്ങൾ കൂടുതൽ അവലിനാണ്. എല്ലിനും പല്ലിനും ബലം നൽകുന്ന പോഷകങ്ങൾ അവലിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അവൽ പ്രായമായവരും കുട്ടികളും കഴിക്കുന്നത് എല്ലിന്റെയും പല്ലിൻ്റേയും ആരോഗ്യം വർദ്ധിപ്പിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ഫൈബർ ദീർഘനേരം വിശപ്പില്ലാതാക്കും. ഇത് തടി കുറയാൻ സഹായിക്കും. അവൽ വിളയിച്ചത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്‌ടപ്പെടുന്ന പലഹാരങ്ങളിൽ ഒന്നാണ്. അവൽ കൊണ്ട് രുചികരമായ ധാരാളം വിഭവങ്ങൾ തയ്യാറാക്കാൻ കഴിയും. രുചി ഏറെയുള്ള സോഫ്റ്റ് അവൽ പുട്ട് തയ്യാറാക്കാം ചേരുവകൾ
ചേരുവകൾ

അവൽ - 2 കപ്പ്
ഉപ്പ്- ആവശ്യത്തിന്
വെള്ളം- ആവശ്യത്തിന്
തേങ്ങ ചിരവിയത്-ഒരു കപ്പ്
തയ്യാറാക്കുന്ന വിധം

ഒരു കപ്പ് അവൽ ചെറിയ തീയിൽ എണ്ണ ചേർക്കാതെ അഞ്ച് മിനിറ്റ് വറുത്തെടുക്കുക. ചൂടാറുമ്പോൾ മിക്‌സിയിൽ ഇട്ട് പുട്ടുപൊടിയുടെ പരുവത്തിൽ പൊടിച്ചെടുക്കണം. ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർത്തിളക്കി വെള്ളം അല്പാല്പമായി ഒഴിച്ചുകൊടുത്തു പുട്ടുപൊടി നനച്ച് എടുക്കാം. ഒരു പുട്ട് കുറ്റിയിൽ തേങ്ങയും, പൊടി നനച്ചതും നിറച്ച് ആവിയിൽ വേവിച്ചെടുക്കുക. രുചികരമായ അവൽ പുട്ട് തയ്യാർ.

Related tags: Food, Avil Putt
WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP