📰 Latest News
Loading latest news...
Advertisement 1 Advertisement 2

കൊലക്കേസുള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു

പാനൂർ :അമ്പലവയല്‍ കവർച്ച കേസിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റുചെയ്തു ജയിലില്‍ അടച്ചു. കണ്ണൂർ ജില്ല കളക്ടർ അരുണ്‍ കെ വിജയൻ കരുതല്‍ തടങ്കലിന് ഉത്തരവിട്ട യുവാവാണ് അറസ്റ്റിലായത്. ഇതേ തുടർന്ന് ഒളിവില്‍ കഴിഞ്ഞു വരികയായിരുന്ന പാനൂർ മൊകേരി സ്വദേശിയായ ടി.പി ശ്യാംജിത്തിനെയാണ് (32) കാപ്പ ചുമത്തി കണ്ണൂർ സെൻട്രല്‍ ജയിലില്‍ അടച്ചത്.

പാനൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.വി ഷിജുവാണ് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കികണ്ണൂർ സെൻട്രല്‍ ജയിലില്‍ അടച്ചത്. സി.പി.എം പ്രവർത്തകനായ ന്യൂമാഹിയിലെ കണ്ണിപ്പൊയില്‍ ബാബുവിൻ്റെ
കൊലപാതകം, നിരവധി അക്രമ കേസുകള്‍ കവർച്ച , പിടിച്ചു പറി തുടങ്ങിയ നിരവധി കേസുകളെ പ്രതിയായ ശ്യാംജിത്തിനെ കണ്ണൂർ റേഞ്ച് ഡിഐജിയുടെ ഉത്തരവില്‍ ഒരു വർഷത്തേക്ക് കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. ഈ സമയമാണ് പ്രതി വയനാട് അമ്പലവയല്‍ കവര്‍ച്ച നടത്തുന്നത്, തുടർന്നാണ് കണ്ണൂർ ജില്ലാ കളക്ടർ കരുതല്‍ തടങ്കല്‍ ഉത്തരവ് നല്‍കിയത്.

തൃശ്ശൂരില്‍ നിന്നും സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച കേസില്‍ കസ്റ്റഡിയിലെടുത്ത പ്രതിയെ പാനൂർ പോലീസ് സ്റ്റേഷന് കൈമാറുകയായിരുന്നു. ശ്യാംജിത്ത് 2023 ല്‍ കാപ്പാ നിയമപ്രകാരം ജയിലില്‍ കരുതല്‍ തടങ്കലില്‍ കഴിഞ്ഞിട്ടുള്ള പ്രതിയാണ്.

Related tags: Latest News Kannur, Kerala police, Kappa, Arrest 
WhatsApp Icon

WhatsApp Group

കണ്ണൂരിലെ പ്രാദേശിക വാര്‍ത്തകളും സംസ്ഥാനത്തെ പ്രധാന വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ..

JOIN WHATSAPP GROUP