● വടകര : ഷാഫി പറമ്പിൽ എം പി യുടെ വണ്ടി തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. വടകര ടൗണില്‍ വച്ചാണ് വാഹനം തടഞ്ഞത്. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കാറില്‍ നിന്ന് ഇറങ്ങി ഷാഫി പറമ്പിൽ പ്രതികരിച്ചു. വടകര അങ്ങാടിയില്‍ നിന്ന് ആരെയും പേടിച്ച് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. താന്‍ ഇവിടെ തന്നെ കാണുമെന്നും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരോട് ഷാഫി പറഞ്ഞു. പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഷാഫി പറമ്പിലിന്റെ വാഹനം തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
അതേസമയം, വടകരയില്‍ ഷാഫി പറമ്പിലിനെ തടഞ്ഞതിനെതിരെ ഡിവൈഎഫ്‌ഐ രംഗത്തെത്തി. എംപിയെ പരസ്യമായി തടയാൻ ഡിവൈഎഫ്‌ഐ തീരുമാനിച്ചിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി.സി,ഷൈജു പറഞ്ഞു. വടകരയിലേത് ജനങ്ങളുടെ സ്വാഭാവികമായ പ്രതികരണമാണ്. ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രകോപനങ്ങളില്‍ വീണ് പോകരുതെന്നും. ഷാഫിക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ച് ജനാധിപത്യ പ്രതിഷേധം നടത്തുമെന്നും ഷൈജു ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
Related tags: Latest News, Kerala, DYFI, Shafi Parambil
Social Plugin