'ആടുജീവിതത്തിനെ എങ്ങനെയാണ് അവർക്ക് ഒഴിക്കാൻ കഴിഞ്ഞത്?. നജീബിന്റെ ജീവിതവും അദ്ദേഹത്തിന്റെ കഷ്ടപ്പാടുകളും ദുരിതവും അവതരിപ്പിക്കനായി സമയവും പരിശ്രമവും നൽകി ശാരീരിക പരിവർത്തനത്തിലൂടെയും കടന്നുപോയ ഒരു നടൻ നമുക്കുണ്ട്. നമുക്കെല്ലാവർക്കും അറിയാം അവാർഡ് ലഭിക്കാതെ പോയതിന് എമ്പുരാൻ ആണ് കാരണമെന്ന്. അവാര്‍ഡുകള്‍ രാഷ്ട്രീയവത്കരിക്കാനാവില്ല', ഉർവശി പറഞ്ഞു.
കഴിഞ്ഞ ദിവസം ആടുജീവിതത്തിന് അവാർഡ് ലഭിക്കാതെ പോയതിനെക്കുറിച്ച് സംവിധായകൻ ബ്ലെസി പ്രതികരിച്ചിരുന്നു. നേരത്തെ ആടുജീവിതം കണ്ടു ഇഷ്ടപ്പെടുകയും സിനിമയെ പ്രശംസിക്കുകയും ചെയ്ത ജൂറി അശുതോഷ് ഗോവാരിക്കർ ഇപ്പോൾ സിനിമയെ തള്ളിപ്പറഞ്ഞത് തന്നെ അതിശയിപ്പിച്ചെന്ന് ബ്ലെസി പറഞ്ഞു. പല കാറ്റഗറിയിലും അവാർഡ് കിട്ടാതെപോയവരോട് കാണിക്കുന്ന നീതികേടാണ് അത് എന്നുള്ളത് കൊണ്ടാണ് താൻ ഇതിൽ പ്രതികരിക്കുന്നതെന്നും ബ്ലെസി വ്യക്തമാക്കിയിരുന്നു.
തെന്നിന്ത്യയിൽ നിന്ന് സമർപ്പിച്ച പട്ടികയിൽ 14 കാറ്റഗറികളിൽ ആടുജീവിതം ഇടംപിടിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. എന്നാൽ ഒരു പുരസ്കാരം പോലും ഈ ചിത്രത്തിന് ലഭിച്ചില്ല. പിന്നാലെ ദേശീയ അവാർഡ് ജൂറിയുടെ നിലപാടിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി മന്ത്രി വി.ശിവൻകുട്ടി ഉൾപ്പടെ നിരവധിപ്പേർ രംഗത്തെത്തുകയും ചെയ്തു.
Social Plugin