● തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള അവസാനതീയതി ഓഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻഅറിയിച്ചു. വോട്ടർപട്ടികയില്‍ പേരുചേർക്കാനുള്ള അവസാന തിയതി ഇന്നുവരെയായിരുന്നു. എന്നാല്‍ പട്ടികയില്‍ പേരുചേർക്കാനുള്ള സമയപരിധി നീട്ടി നല്‍കണമെന്ന് പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സമയപരിധി നീട്ടിയത്.
അതേസമയം വോട്ടർപട്ടികയില്‍ പേരുചേർക്കാനായി ഓണ്‍ലൈൻ വഴി നിരവധി അപേക്ഷകളാണ് കമ്മീഷന് ലഭിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 19.21 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. രാഷ്ട്രീയ കക്ഷികള്‍ വ്യാപകമായി അർഹരായ യുവാക്കളെ കണ്ടെത്തി പട്ടികയില്‍ പേരുചേർപ്പിക്കാൻ മത്സരിക്കുന്നുണ്ട്.
ഇവയില്‍ ഭൂരിഭാഗവും ഹിയറിങ് നടത്തിയിട്ടില്ല. ഹിയറിങ്ങിന് വിളിക്കുമ്പൊള്‍ ദൂരെസ്ഥലത്ത് പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്നവർക്ക് പകരം സംവിധാനമുണ്ട്. ഇവർക്ക് വേണ്ടി രക്തബന്ധമുള്ള ബന്ധുക്കള്‍ തിരിച്ചറിയല്‍ രേഖകള്‍ ഇലക്ടറല്‍ രജിസ്ട്രേഷൻ ഓഫീസറായ തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് മുന്നില്‍ ഹാജരാകണം. അല്ലെങ്കില്‍ ഹിയറിങ്ങിന് നേരിട്ട് ഹാജരാകാൻ ഒരവസരം കൂടി അപേക്ഷകർക്ക് നല്‍കും.
Social Plugin